Post Header (woking) vadesheri

വസോർ ധാരയോടെ അതിരുദ്ര മഹായജ്ഞത്തിന് നാളെ സമാപനം

Above Post Pazhidam (working)

ഗുരുവായൂർ: പത്ത് ദിവസമായി നടന്നു വരുന്ന അതിരുദ്ര മഹായജ്ഞത്തിന് നാളെ നടക്കുന്ന വസോർ ധാരയോടെ സമാപനം കുറിക്കും. ധാര മുറിയാതെ ശുദ്ധമായ പശുവിൻ നെയ്യ് ഹോമകുണ്ഡത്തിലേക്ക് ഹോമിക്കുന്ന ചടങ്ങാണ് വസോർ ധാര ഇന്ന് നടന്ന കലശാഭിഷേക ചടങ്ങിൽ മഹാദേവന് കലശങ്ങൾ കലൂർ കൃഷണജിത്ത് നമ്പൂതിരിപ്പാട് അഭിഷേകം നടത്തി. പത്ത് ദിവസം പിന്നിട്ടപ്പോൾ മഹാദേവന് 1210 ലെ കലശങ്ങൾ അഭിഷേകം ചെയ്തു കഴിഞ്ഞു.

Ambiswami restaurant

സാംസ്കാരിക പരിപാടികളുടെ ഭാഗമായി ഇന്ന് കാലത്ത് അമൃത വിശ്വവിദ്യാപീഠം റിസർച്ച് സ്കോളർ സൂരജ് സുബ്രഹ്മണ്യന്റെ ഭക്തി പ്രഭാഷണം , മണലൂർ ഗോപിനാഥനും സംഘവും അവതരിപ്പിച്ച പറയൻ തുള്ളൽ. വൈകീട്ട് 5 മണി മുതൽ നടന ശ്രീ കലാക്ഷേത്രം , കോഴിക്കോട് അവതരിപ്പിച്ച ശിവപൂജ നൃത്തശില്പം, വൈകീട്ട് 6.30 മുതൽ പ്രീത മുരളി, ആർദ്ര മുരളി എന്നിവരുടെ നൃത്തസന്ധ്യയും അരങ്ങേറി.

Second Paragraph  Rugmini (working)


നാളെ വൈകീട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഗുരുവായൂർ എം.എൽ.എ. എൻ. കെ .അക്ബർ ഉദ്ഘാടനം ചെയ്യും. ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. ഹരിഹര കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മണലൂർ എം.എൽ.എ മുരളി പെരുനെല്ലി, നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ , കൗൺസിലർ ജ്യോതിരവീന്ദ്രനാഥ്, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ എ.എൻ. നീലകണ്ഠൻ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ സി.വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ മമ്മിയൂർ ദേവസ്വം പുതിയതായി ആരംഭിക്കുന്ന സഹായ ഹസ്തം ചികിത്സ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനവും നടക്കും