പാലക്കാട് പോക്‌സോ കേസ് , അതി ജീവിതയെ ഗുരുവായൂരിൽ നിന്നും കണ്ടെത്തി
ഗുരുവായൂർ : പാലക്കാട്‌പോക്‌സോകേസിൽ വിചാരണ തുടങ്ങാനിരിക്കെ അമ്മയും ബന്ധുക്കളും തട്ടിക്കൊണ്ടുപോയതായി പറയുന്ന പെൺകുട്ടിയെ ഗുരുവായൂരിൽ നിന്ന് കണ്ടെത്തി. അഛനും അമ്മക്കുമൊപ്പം ക്ഷേത്ര പരിസരത്ത്. ലോഡ്ജിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് പെൺകുട്ടിയെ കണ്ടത്തിയത്. മുത്തശ്ശിയുടെ സംരക്ഷണയിലിരിക്കെയാണ് ബാലികയെ കഴിഞ്ഞ ഞായറാഴ്ച തട്ടിക്കൊണ്ടുപോയത്.
ഈ മാസം 16ന്‌കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് തട്ടിക്കൊണ്ടുപോകൽ. കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് മുത്തശ്ശി പറഞ്ഞിരുന്നു.പോക്‌സോകേസ് പ്രതിയായ ചെറിയച്ഛൻ ഉൾപ്പെടെ ആറുപേരെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ കണ്ടെത്താൻ പാലക്കാട് ടൗൺ സൗത്ത് സി.ഐ ഷിജു എബ്രഹാമിന്റെനേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. വിചാരണക്കുമുമ്പ് മൊഴി മാറ്റിക്കാൻനേരത്തേയും പല തവണ ശ്രമിച്ചു എന്നും മുത്തശ്ശി പറഞ്ഞിരുന്നു. പ്രതിക്ക് അനുകൂലമായി മൊഴിമാറ്റാനാണ് അതിജീവിതയെ തട്ടിക്കൊണ്ടുപോയത് എന്നാണ്‌പോലീസിന്റെ നിഗമനം.
പ്രതികളെ സഹായിക്കാൻ ബൈക്കിൽ എത്തിയവരെ അന്വേഷിച്ചെങ്കിലും നമ്പർപ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. സംഭവങ്ങളുടെ സി.സി.ടി.വി പൊലീസിന് ലഭിച്ചിരുന്നു. ഇത്‌കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.കേസിനെ തുടർന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞതിനാൽ പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെയയാണ്‌കോടതി ഏൽപ്പിച്ചിരുന്നത്. ബാലിക അച്ഛനും അമ്മയ്ക്കും ഒപ്പമാകാനാണ് സാധ്യത എന്ന് പൊലീസിന്‌നേരത്തെ തന്നെ സംശയമുണ്ടായി. ഇതേ തുടർന്ന് സൈബർ സെല്ലിന്റ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ ഗുരുവായൂരിൽ നിന്ന് കണ്ടെത്തിയത്.