Header 1 vadesheri (working)

ഗുരുവായൂരിൽ പെൻഷൻകാരുടേയും ജീവനക്കാരുടെയും നെയ് വിളക്ക് ആഘോഷിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍ : ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ ദേവസ്വം പെന്‍ഷനേഴ്‌സും എംപ്ലോയീസ് അസോസിയേഷനും സംയുക്തമായി നെയ് വിളക്കാഘോഷിച്ചു. രാവിലേയും വൈകീട്ടും മേളത്തോടെ കാഴ്ചശീവേലി നടന്നു. താമരയൂര്‍ അനീഷ് നമ്പീശനായിരുന്നു മേളപ്രമാണം. വലം തലയിൽ മുതുവറ അനിയൻ കുട്ടി മാരാരും ,താളം മാരായമംഗലം രാജീവ് , കുറുങ്കുഴൽ ശ്രീനാഥ്‌ കൊമ്പ് മച്ചാട് പി പത്മ കുമാർ എന്നിവർ പ്രമാണം നിന്നു .

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ചെറുതാഴം ചന്ദ്രൻ മാരാർ ചിറക്കൽ നിധീഷ് എന്നിവരുടെ തായമ്പകയും ഉണ്ടായി സന്ധ്യക്ക് പതിനായിരത്തോളം ദീപങ്ങള്‍ പ്രഭവിതറി. ഡബിള്‍ തായമ്പക, ഉപദേവനായ അയ്യപ്പന് നറുനെയില്‍ ചുറ്റുവിളക്കും കാര്യാലയ ഗണപതിയ്ക്ക് ദീപക്കാഴ്ചയും പ്രത്യേക പൂജയും ഉണ്ടായിരുന്നു. എഴുന്നള്ളിപ്പിന് കൊമ്പൻ ഇന്ദ്രസൻ കോലമേറ്റി തിങ്കളാഴ്ച പരുവക്കാട്ട് കുടുംബം വകയാണ് വിളക്കാഘോഷം.