Header 1 vadesheri (working)

ആശുപത്രികൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന “ഡോക്ടർ” പിടിയിൽ

Above Post Pazhidam (working)

ചാവക്കാട് : ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന “ഡോക്ടർ” പിടിയിൽ . മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി പാറയിൽ വീട്ടിൽ അലി മകൻ അബ്ബാസ് എന്ന ഡോക്ടർ അബ്ബാസിനെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സെസിൽ കൃസ്ത്യൻ രാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആശുപത്രി മുറികൾ കേന്ദ്രീകരിച്ചാണ് പ്രതി മോഷണം നടത്തി വന്നിരുന്നത്.

First Paragraph Rugmini Regency (working)

ആശുപത്രി മുറിയിലുളള രോഗിയേയും കൂട്ടിരുപ്പുകാരേയും ആശുപത്രി ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് മോഷണം നടത്തുന്നതാണ് പ്രതിയുടെ മോഷണ രീതി. 02-09-2023 തിയ്യതി ചാവക്കാട് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന രോഗിയുടെ കാലിൽ കിടന്നിരുന്ന സ്വർണ്ണ പാദസ്വരമാണ് പ്രതി കവർന്നത് .

Second Paragraph  Amabdi Hadicrafts (working)

പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് തെളിവെടുപ്പ് നടത്തി ചാവക്കാട് കോടതിയിൽ ഹാജരാക്കി. സബ് ഇൻസ്പെക്ടർ, അനിൽകുമാർ സിപിഒമാരായ വിനോദ്, അനസ്, അഖിൽ അർജ്ജുൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.