Post Header (woking) vadesheri

അഷ്ടപദി സംഗീതോൽസവം :
അപേക്ഷ തിങ്കളാഴ്ച വരെ സ്വീകരിക്കും.

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം രണ്ടാമത് അഷ്ടപദി സംഗീതോൽസവം ഏപ്രിൽ 21 ന് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാൻ അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 10 തിങ്കളാഴ്ചയാണ്. അന്നു വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും.

Arya bhavan inner


പത്തു വയസ്സിനു മേൽ പ്രായമുള്ള അഷ്ടപദി ഗായകർക്ക് സംഗീതോൽസവത്തിൽ പങ്കെടുക്കാം. അഞ്ച് അഷ്ടപദിയെങ്കിലും അറിഞ്ഞിരിക്കണം. അവയുടെ വിശദവിവരം അപേക്ഷയോടൊപ്പം സമർപ്പിക്കണം .കൂടാതെ അഷ്ടപദിയിലെ അറിവും പ്രാഗൽഭ്യവും തെളിയിക്കുന്നതിന് ഗുരുനാഥൻ്റെ സാക്ഷ്യപത്രവും കരുതണം. .

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

അഷ്ടപദി സംഗീതോൽസവത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കലാകാരൻമാർ സ്വന്തമായി തയ്യാറാക്കിയ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, ഗുരുനാഥൻ്റെ സാക്ഷ്യപത്രം എന്നിവ ഉൾപ്പെടെയുള്ള അപേക്ഷ മടക്ക തപാൽ സഹിതം അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ P0, തൃശൂർ – 68010 1 എന്ന വിലാസത്തിൽ നേരിട്ടോ സാധാരണ തപാലിലോ ആണ് സമർപ്പിക്കേണ്ടത്.. അപേക്ഷ ഉള്ളടക്കം ചെയ്യുന്ന കവറിന് പുറത്ത് ” അഷ്ടപദി സംഗീതോൽസവം 2023 ൽ പങ്കെടുക്കാനുള്ള അപേക്ഷ എന്നു ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിശദവിവരങ്ങൾക്ക് 0487-2556538 Ext n: 292

First Paragraph Jitesh panikar (working)