Header 1 vadesheri (working)

ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം പയ്യന്നൂർ കൃഷ്ണമണി മാരാർക്ക്

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം മുതിർന്ന അഷ്ടപദി കലാകാരൻ പയ്യന്നൂർ ക്യഷ്ണമണി മാരാർക്ക് .25,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .ഏപ്രിൽ 30 ശനിയാഴ്ച വൈകിട്ട് 7 ന് അഷ്ടപദി സംഗീതോൽസവത്തിൻ്റെ
ഉദ്ഘാടന ചടങ്ങിൽ ദേവസ്വം മന്തി .കെ.രാധാകൃഷ്ണൻ പയ്യന്നൂർ കൃഷ്ണമണി മാരാർക്ക് പുരസ്കാരം സമ്മാനിക്കും. തുടർന്ന് പുരസ്കാര ജേതാവിൻ്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും.

First Paragraph Rugmini Regency (working)

പ്രശസ്ത സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി, കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ . എന്നിവരടങ്ങുന്ന പുരസ്കാര നിർണയ സമിതിയാണ് പയ്യന്നൂർ കൃഷ്ണമണിമാരാരെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.” നീണ്ട ആറു പതിറ്റാണ്ടിലേറെയായി അഷ്ടപദി ആലാപന ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് പുരസ്കാര നിർണയ സമിതി കൺവീനർ ചെങ്ങറ സുരേന്ദ്രൻ അറിയിച്ചു. ജനാർദ്ദനൻ നെടുങ്ങാടി പുരസ്കാരത്തിനുള്ള എൻഡോവ്മെൻറ് തുകയായി 10 ലക്ഷം രൂപ അദ്ദേഹത്തിൻ്റെ മകനും റിട്ട. ഗുരുവായുർ ദേവസ്വം മാനേജരുമായ .പി.ഉണ്ണിക്കൃഷ്ണൻ ദേവസ്വത്തിൽ അട വാക്കിയിട്ടുണ്ട്.

.ക്ഷേത്ര കലകളിൽ അഗ്രഗണ്യനായിരുന്ന പൊങ്ങിലാട്ട് ശങ്കുണ്ണി മാരാർ – നാരായണി മാരസ്യാർ ദമ്പതിമാരുടെ മകനായി കണ്ണൂർ പയ്യന്നൂരിൽ 1947 ജൂലൈ 12ന് ജനനം. പന്ത്രണ്ടാമത്തെ വയസ്സിൽ അഷ്ടപദി ഗായകനായി. ഓട്ടൻതുള്ളലും സോപാന സംഗീതവും ഇടയ്ക്ക വാദനവും പഠിച്ചു. നാഗസ്വര വാദനവും പരിശീലിച്ചു.എല്ലാത്തിലും അച്ഛൻ തന്നെയായിരുന്നു ആദ്യ ഗുരുവും വഴികാട്ടിയും. 16-ാം വയസ്സിൽ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നാഗസ്വരം അടിയന്തിരക്കാരനായി ചേർന്നു.സ്കൂൾ പOനം തുടർന്നെങ്കിലും വീട്ടിലെ പ്രാരാബ്ദം കാരണം പത്താം ക്ലാസ് വരെയെ പഠിക്കാനായുള്ളൂ. രാവിലെ ശീവേലി കഴിഞ്ഞ് പയ്യന്നൂർ ഹൈസ്ക്കൂളിലെത്തുമ്പോൾ മണി പതിനൊന്നാകും. അക്കാലത്ത് കുടുംബം നോക്കേണ്ട ചുമതലയുണ്ട്. അടിയന്തിരവാദ്യക്കാരനായി പോയാൽ ഒരു കുടുംബം കഴിയാനുള്ള പടച്ചോറ് ക്ഷേത്രത്തിൽ നിന്നു കിട്ടും. പ0നമല്ല, അടിയന്തിരമാണ് അന്നത്തെ കാലത്ത് കുടുംബം പോറ്റാൻ വലുതെന്ന ആ അറിവാണ് മുന്നോട്ട് നയിച്ചതെന്ന് കൃഷ്ണമണി മാരാർ പറയുന്നു.

Second Paragraph  Amabdi Hadicrafts (working)

28 വയസ്സുവരെ അവിടെ തുടർന്നു. ഇതിനിടയിൽ കല്യാണവുമായി . അഷ്ടപദിയിൽ മികവ് നേടിയത് ഈ ക്ഷേത്രത്തിലെ സേവന കാലത്താണെന്ന് അദ്ദേഹം പറയുന്നു. “ഗുരുമുഖത്ത് നിന്നറിഞ്ഞതിൽ കൂടുതൽ ഭഗവാൻറടുത്തു നിന്നാണ് .സുബ്രഹ്മണ്യസ്വാമി കടാക്ഷിച്ചു –
പിന്നീട് കൊട്ടിയൂർ ശിവക്ഷേത്രത്തിൽ സോപാന സംഗീത മാരാർസ്ഥാനികനായി അദ്ദേഹം. ഇന്നും അത് നിർവ്വഹിച്ചു പോരുന്നു.
വർഷങ്ങൾക്ക് മുൻപ് ഗുരുവായൂരിലെത്തി അഷ്ടപദി പാടിയിട്ടുണ്ട്. ജനാർദ്ദനൻ നെടുങ്ങാടി ആശാൻ്റെ അനുഗ്രഹം ലഭിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.

പരേതയായ പുഷ്പവല്ലിയാണ് പയ്യന്നൂർ കൃഷ്ണമണിമാരാരുടെ ഭാര്യ. കലാമണ്ഡലം വൈശാഖ്, വന്ദന, മഞ്ചുള, കൃഷ്ണപ്രിയ പരേതനായ മഞ്ചുനാഥ് എന്നിവരാണ് മക്കൾ.