Header 1 = sarovaram
Above Pot

ക്ഷേത്രത്തിൽ അഷ്ടപദി പാടിയില്ല , മുൻ സംസ്ഥാന നേതാവിന് സസ്‌പെൻഷൻ.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടപദി പാടാതിരുന്ന സി പി എമ്മിന്റെ ബാലസംഘം മുൻ സംസ്ഥാന നേതാവായിരുന്ന രാമകൃഷ്ണനെ ഗുരുവായൂർ ദേവസ്വം സസ്‌പെന്റ് ചെയ്തു ..ഇന്ന് നടന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം എടുത്തത് കഴിഞ്ഞ 15 നു പുലർച്ചെയാണ് അഷ്ടപദി കലാകാരൻ ആയ ഇയാൾ മലർ നിവേദ്യ സമയത്ത് മംഗള വാദ്യം വായിക്കാൻ എത്താതിരുന്നത് . നാദ സ്വര കച്ചേരിയും ഇടക്കയിൽ അഷ്ടപദിയും കൊട്ടിപാടണം. അഷ്ടപദി ഗായകൻ വരാത്തതിനാൽ നാദസ്വര കച്ചേരി മാത്രം കേട്ടാണ് ഭഗവാന്റെ പൂജകൾ നിർവഹിച്ചത് .14 നു രാത്രീ മേൽ പാല ഉത്ഘാടനത്തിന്റെ ആഘോഷത്തിൽ പങ്കെടുത്തതിന്റെ ക്ഷീണത്തിൽ പുലർച്ചെ എണീക്കാൻ കഴിഞ്ഞില്ലത്രെ .

Astrologer

നേരത്തെ ഒരു തവണ അഷ്ടപദി പാടാത്തതിനാൽ ഇയാൾക്ക് ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസ്ഥൻ മെമ്മോ നൽകിയിരുന്നു . തുടർ നടപടി എടുക്കാൻ ദേവസ്വം തയ്യാറാകാത്തിരുന്നതിനാൽ വീണ്ടും അതെ കുറ്റം ആവർത്തിക്കുകയായിരുന്നു എന്നാണ് ആക്ഷേപം . രാവിലെ അഷ്ടപദി വാദനം കഴിഞ്ഞാൽ ഗോപുരത്തിന്റെ ചുമതല ഇയാൾ ഏറ്റെടുക്കും വേണ്ടപ്പെട്ടവർ വരുമ്പോൾ തൊഴീക്കാനും പ്രസാദം കൊടുക്കാനും വലിയ ഉത്സാഹമാണ് . പാർട്ടിയുമായി ബന്ധമുള്ളവരാണ് വരുന്നവർ എന്ന് പറഞ്ഞാണ് തൊഴീക്കലും പ്രസാദ വിതരണവും നടത്തുന്നതത്രെ . പാർട്ടിയിലെ ഉന്നത നേതാക്കളുമായി ബന്ധം ഉള്ളതിനാൽ മറ്റു ഉദ്യോഗസ്ഥർക്ക് ഇയാളെ നിയന്ത്രിക്കാൻ കഴിയാറില്ല

ഇയാളുടെ മോശം പെരുമാറ്റത്തിനെതിരെ ഒരു പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ പാർട്ടി നടപടി എടുത്തിരുന്നു . നടപടി എടുത്തില്ലെങ്കിൽ പോലീസിൽ പരാതി എത്തുമെന്ന് കണ്ടതോടെ അടിയന്തിരമായി നടപടി എടുക്കുകയായിരുന്നുവത്രെ .മുൻപ് താൽക്കാലിക ജീവനക്കാരൻ ആയിരിക്കുമ്പോൾ മേലുദ്യോഗസ്ഥനെ ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചതിൽ ജോലിയിൽ നിന്നും ദേവസ്വം മാറ്റി നിറുത്തിയെങ്കിലും പിന്നീട് സ്ഥിരം ജീവനക്കാരൻ ആയി തിരിച്ചെത്തുകയായിരുന്നു . . എന്നും പ്രശ്നക്കാരൻ ആയ ഇയാൾ പാർട്ടിക്ക് ബാധ്യത ആകുന്നു എന്നാണ് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ അടക്കം പറയുന്നത്

Vadasheri Footer