Post Header (woking) vadesheri

അഷ്ടമിരോഹിണി, ഗുരുവായൂരിൽ അപ്പം ഓൺലൈനിൽ ബുക്ക് ചെയ്യാം .

Above Post Pazhidam (working)

ഗുരുവായൂർ : അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അപ്പം ഓൺ ലൈൻ , അഡ്വാൻസ് കൗണ്ടർ വഴി ഭക്തർക്ക് മുൻകൂർ ബുക്ക് ചെയ്യാം. അഷ്ടമിരോഹിണി ദിവസം തയ്യാറാക്കുന്ന അപ്പം മുപ്പത് ശതമാനം വീതം ഓൺലൈൻ ,അഡ്വാൻസ് കൗണ്ടർ വഴി ബുക്കിങ് ചെയ്യാം..

Ambiswami restaurant

അഡ്വാൻസ് ബുക്കിങ്ങിനായി ഒരു വഴിപാടുകാരന് പരമാവധി 480 രൂപ പയ്ക്ക് (15 ശീട്ട് ) അപ്പം ശീട്ടാക്കാം. ഒരു ശീട്ടിന് 32 രൂപയാണ് നിരക്ക്. രണ്ട് അപ്പമാണ് ഒരു ശീട്ടിൽ.ക്ഷേത്രം അഡ്വാൻസ് കൗണ്ടറിലൂടെ ആഗസ്റ്റ് 15 ഉച്ചവരെയും ഓൺലൈൻ വഴി ആഗസ്റ്റ് 10 വരെയും മുൻകൂറായി ഭക്തർക്ക് ബുക്ക് ചെയ്യാം.ഡി ഡി, ചെക്ക്, മണിയോർഡർ എന്നിവ വഴി ബുക്കിങ്ങ് സ്വീകരിക്കില്ല.

Second Paragraph  Rugmini (working)