അശ്‌ളീല പരാമർശം , എം വി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി രേഷ്മ
കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന് എതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ച കേസില്‍ അറസ്റ്റിലായ രേഷ്മ. എം വി ജയരജാനും സിപിഎം നേതാവ് കാരായി രാജനും ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപം നടത്തിയെന്നാണ് പരാതി. എം വി ജയരാജന്‍ അശ്ലീല പരാമര്ശംം നടത്തിയെന്നും തന്റേത് സിപിഎം അനുഭാവി കുടുംബമാണെന്നും പരാതിയില്‍ പറയുന്നു.
രേഷ്മ സിപിഎം അനുഭാവിയാണെന്ന വാര്ത്തനകള്‍ നിഷേധിച്ച് നേരത്തെ എം വി ജയരാജനും കാരായി രാജനും രംഗത്തുവന്നിരുന്നു. രേഷ്മയും ഭര്ത്താ വും ആര്എസ്എസ് ആണെന്നായിരുന്നു ഇരുവരും ആരോപിച്ചത്. സിപിഎം പ്രവര്ത്ത കന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രധാന പ്രതി നിജില്‍ ദാസിന് ഒളിത്താവളം ഒരുക്കിയതിന് രേഷ്മയെ അറസ്റ്റ് ചെയ്തിരുന്നു.
പൊലീസ് പറയുന്നത് കെട്ടിച്ചമച്ച കഥകളെന്ന് രേഷ്മയുടെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുകയാണ്. രേഷ്മയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണ്. ജാമ്യം കിട്ടാവുന്ന കേസില്‍ റിമാന്ഡ്ന പാടില്ല. നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുനല്കിയ രേഷ്മയെ സംരക്ഷിക്കുന്നത് ബിജെപിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. രേഷ്മയെ ജാമ്യത്തിലിറക്കാനെത്തിയത് ബിജെപി തലശേരി മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. രേഷ്മയ്ക്കുവേണ്ടി ഹാജരായത് അഭിഭാഷക പരിഷത്ത് നേതാവാണ്. രേഷ്മയുടെ ആര്എസ്എസ് ബന്ധത്തിന് ഇതില്‍ കൂടുതല്‍ തെളിവു വേണ്ട. രേഷ്മ പൊലീസിനു നല്കി്യ മൊഴിയിലും ബിജെപി ബന്ധം വ്യക്തമാണ്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞാണ് നിജില്‍ ദാസിന് താമസിക്കാന്‍ സ്ഥലം നല്കി്യതെന്നും ജയരാജന്‍ പറഞ്ഞു