Post Header (woking) vadesheri

ആര്യഭട്ട കോളേജ് പ്രിൻസിപ്പൽ ഡേവിസിനെ മർദിച്ച നാല് പേർ അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂർ ആര്യഭട്ട കോളേജ് പ്രിൻസിപ്പൽ ഡേവിസ് (65) നെ മർദിച്ച സംഭവത്തിൽ നാല് പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. എളവള്ളി സ്വദേശികളായ കൊട്ടിലിങ്ങൽ മധുസൂതനൻ മകൻ മാനവ് (20), എളവള്ളി വീട്ടിൽ ആനന്ദ് മകൻ അഭിജിത് (24) , വാരിയപ്പള്ളി സൈനുദ്ധീൻ മകൻ ഷാനു എന്ന റിഷാൽ (19) പെരുവല്ലൂർ പൂവന്തറ ജോഷി മകൻ യദു കൃഷ്ണ (19) ഗുരുവായൂർ ടെമ്പിൾ പോലീസ് സബ് ഇൻസ്പെക്ടർ ഐ. എസ്. ബാലചന്ദ്രൻ അറസ്റ്റ് ചെയ്തത്

Ambiswami restaurant

കഴിഞ്ഞ 28 നാണു കോളേജിലെ പ്രിൻസിപ്പാളിൻ്റെ മുറിയിൽ അതിക്രമിച്ചു കയറി ഡേവിസി നെ ഇടിക്കട്ട കൊണ്ട് നെറ്റിയിൽ ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവം നടന്നത് , പരിക്കേറ്റ ഡേവിസ് ആശുപത്രിയിൽ ചികിത്സയിൽ ആണ്

Second Paragraph  Rugmini (working)

ചാവക്കാട് കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എ എസ് ഐ മാരായ ജോബി ജോർജ്ജ് , ബിന്ദു രാജ്, അഭിലാഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, പ്രഗീൻ കുമാർ, മനു എന്നിവരും ഉണ്ടായിരുന്നു