Header 1 vadesheri (working)

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം ,ബന്ധുവിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

തൊടുപുഴ: പള്ളിവാസല്‍ പവര്‍ ഹൗസിന് സമീപം പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  പെണ്‍കുട്ടിയുടെ ബന്ധുവായ അരുൺ എന്ന അനുവിനെയാണ് സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ ദൂരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

സംഭവസ്ഥലത്തും പരിസരത്തും കഴിഞ്ഞ നാല് ദിവസമായി പോലീസ് തിരച്ചില്‍  നടത്തിയെങ്കിലും അരുണിനെ കണ്ടെത്തായിരുന്നില്ല. അതിനാല്‍ തന്നെ കഴിഞ്ഞ ദിവസം രാത്രി അരുണ്‍ മരിച്ചിരിക്കാമെന്നാണ് നിഗമനം. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്.  നേരത്തെ അരുണിന്റെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് സംഘം പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്ന കത്തുകള്‍ കണ്ടെത്തിയിരുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അനുവിന്റേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ നേരത്തെ കണ്ടെടുത്തിരുന്നു. ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയില്‍നിന്നുള്ള നിഗമനം.

ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ രേഷ്മയെ വെള്ളിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെയാണ് ബന്ധുവായ അനുവിനൊപ്പം പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടതായി ചിലര്‍ വിവരമറിയിച്ചത്. അനുവിനൊപ്പം മകള്‍ പോകുന്നത് കണ്ടതായി സുഹൃത്തുക്കള്‍ പറഞ്ഞതായി രേഷ്മയുടെ പിതാവ് രാജേഷും പറഞ്ഞിരുന്നു. തുടര്‍ന്ന് ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയതോടെയാണ് കാട്ടിനുള്ളില്‍ പെണ്‍കുട്ടിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.