Header 1 vadesheri (working)

കമ്പ്യൂട്ടര്‍ എൻജിനിയർ അരുൺ കുമാറിന്‍റെ മരണം കൊലപാതകമെന്ന് സൂചന

Above Post Pazhidam (working)

തൃശൂർ : കൈപ്പറമ്പ് പുറ്റേക്കരയിലെ കമ്പ്യൂട്ടര്‍ എൻജിനിയർ അരുൺ കുമാറിന്‍റെ (38) മരണം കൊലപാതകമെന്ന് സൂചന. തലയ്‍ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. പു റ്റേക്കര വലിയപുരക്കൽ കുഞ്ഞിരാമൻ മകൻ അരുൺ ലാൽ (38) ആണ് കൊല്ലപ്പെട്ടത് .പൂറ്റേക്കര കൊള്ളന്നൂർ റോഡിൽ ജോയ് വില്ലക്ക് സമീപം ഇന്നലെ രാത്രി പത്തരയോടെ പരിക്കുകളോടെ കാണപ്പെട്ട അരുൺലാലിനെ പന്ത് കളി കഴിഞ്ഞു മടങ്ങുന്നവരാണ് ആശുപത്രിയിൽ എത്തിച്ചത്.. പുലർച്ചെ മൂന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. .. അമ്മ :അമ്മിണി, സഹോദരി, അമ്പിളി

First Paragraph Rugmini Regency (working)

അരുണിന്‍റെ മുഖത്ത് കുപ്പി കൊണ്ടോ കല്ലു കൊണ്ടോ ഇടിച്ചതായാണ് പൊലീസ് സംശയം. ശരീരത്തിൽ വേറെ പരിക്കുകളില്ല. .തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായതെന്നാണ് പ്രാഥമികനിഗമനം. അരുണ്‍കുമാറിന്റെ മുഖത്തും തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. ബിയര്‍കുപ്പി കൊണ്ടോ കല്ലുകൊണ്ടോ പരിക്കേല്‍പ്പിച്ചതാണെന്നാണ് സൂചന.

Second Paragraph  Amabdi Hadicrafts (working)

എന്നാല്‍ യുവാവിനെ കണ്ടെത്തിയ സ്ഥലത്ത് വാഹനാപകടമോ മറ്റോ സംഭവിച്ചതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി