Header 1 = sarovaram
Above Pot

കുരഞ്ഞിയൂരിലെ പ്രവാസിയുടെ മരണം, പുന്നയൂരിൽ ആരോഗ്യവകുപ്പിന്റെ അടിയന്തിര യോഗം

ഗുരുവായൂർ : വിദേശത്ത് നിന്നും എത്തിയ യുവാവ് കുരഞ്ഞിയൂരിൽ മരിച്ച സംഭവത്തിൽ തിങ്കളാഴ്ച പുന്നയൂരിൽ ആരോഗ്യവകുപ്പ് അടിയന്തിര യോഗം വിളിച്ചു .യുവാവിൽ നിന്നും എടുത്ത സ്രവം ആലപ്പുഴ വൈറോളജി ലാബിൽ പരിശോധിച്ചെങ്കിലും റിപ്പോർട്ടിൽ കൃത്യത ഇല്ലത്തതിനാൽ പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചു. ദുബായിൽ വെച്ച് യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു.അസുഖം ഭേദമായതിനെ തുടർന്ന് വിദഗ്‌ദ്ധ ചികിത്സക്കായി 21ന് യുവാവ് നാട്ടിലെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

Astrologer

ഇതിനിടയിലാണ് കുട്ടികളുമായി ഫുട്‍ബോൾ കളിക്കുമ്പോൾ കുഴഞ്ഞു വീണത് . ആശുപത്രിയിൽ പ്രവേശിച്ച യുവാവിന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ശനിയാഴ്ച രാവിലെയാണ് . 22 കാരനായ യുവാവ് മരണത്തിന് കീഴടങ്ങിയത് .അതെ സമയം യുവാവിന്റെ മരണ ശേഷമാണ് ദുബായിലെ ചികിത്സ രേഖകൾ സ്വകാര്യ ആശുപത്രിക്ക് ബന്ധുക്കൾ കൈമാറിയത് . ഇതോടെയാണ് മരണ കാരണം മങ്കി പോക്സ് ആണോ എന്ന സംശയം ആരോഗ്യ വകുപ്പിന് ഉണ്ടായത്. മങ്കിപോക്സ് മൂലം മരണം സംഭവിക്കാറില്ല, ചികിത്സ തേടാൻ വൈകിയത് അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു.

അതേസമയം, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് ജനിതക ശ്രേണീകരണ ഫലം പുറത്ത് വന്നു. എ.2 വിഭാഗത്തില്‍ പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി. യൂറോപ്പില്‍ ആശങ്കയുയര്‍ത്തുന്ന ബി.വണ്‍ വകഭേദത്തേക്കാള്‍ വ്യാപന ശേഷി എ. 2 വിന് കുറവാണ്.

കേരളത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും സാമ്പിളുകള്‍ ജനിത ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കി. ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ മൂന്ന് മങ്കിപോക്സ് കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആണ്. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. 75 രാജ്യങ്ങളിലായി ഇരുപതിനായിരം പേര്‍ക്ക് ഇതിനോടകം മങ്കിപോക്സ് പിടിപെട്ടിട്ടുണ്ട്

Vadasheri Footer