വിദ്യാഭ്യാസത്തിലൂടെ ആർജിക്കുന്ന കഴിവുകൾ സമൂഹത്തിന് സംഭാവന ചെയ്യണം: വി ടി അബ്ദുല്ല കോയ തങ്ങൾ.
ചാവക്കാട് : വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തി ലൂടെ ആർജിക്കുന്ന കഴിവുകളും മൂല്യങ്ങളും കുടുംബങ്ങളിൽ മാത്രം പരിമിത പെടുത്താതെ സമൂഹത്തിനും ഗുണകരമാം വിധം സംഭാവന ചെയ്യാൻ സന്നദ്ധമാവണമെന്ന് വി ടി അബ്ദുല്ല കോയ തങ്ങൾ. അഭിപ്രായപ്പെട്ടു. നാം ജീവിക്കുന്നിടത്ത്
ചില അടയാളപ്പെടുത്തലുകൾ നടത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കണം. രാജ്യത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന അനീതിയും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും പ്രതി രോധിക്കാൻ വിദ്യാർത്ഥികൾക്ക് സാദിക്കും, ജീവന് വില കൽപ്പിക്കലാണ് ഏറ്റവും വലിയ മൂല്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാവക്കാട് വിമൻ സ് ഇസ്ലാമിയ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം “നൊസ്റ്റാൾജിയ 2023” ഉൽഘടനം ചെയ്തു സംസാരിക്കുകായായിരുന്നു അദ്ദേഹം.
യോഗത്തിൽ ചാവക്കാട് എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ പി എം . മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഇ എം മുഹമ്മദ് അമീൻ മുഖ്യ പ്രഭാഷണം നടത്തി.കാലത്തു നടന്ന ഉൽഘടന സമ്മേളനത്തിൽ വിവിധ തുറകളിൽ വ്യക്തി മുദ്രപതിപിച്ച പൂർവ്വ വിദ്യാർത്ഥിളെയും അധ്യാപകരയും ആദരിച്ചു.പ്രൊഫ സഗീർ കാദരി, അഡ്വ കെ എസ് എ ബഷീർ, ട്രസ്റ്റ് സെക്രട്ടറി അബ്ദു സമദ് അണ്ടത്തോടു, വൈസ് ചെയർമാൻ എ വി ഹംസ, പി കെ മുസ്തഫ, കെ കെ മമ്മുണ്ണി മൗലവി എന്നിവർ ഉപഹാരങ്ങൾ നൽകി. പൂർവ്വ വിദ്യാർത്ഥി ബഹിയ രചിച്ച പുസ്തകം കവിയും സാഹിത്യ കാരനുമായ രാധാ കൃഷ്ണൻ കാക്കശ്ശേരി കോളേജ പ്രിൻസിപ്പൽ പി . ഇസ്മായിൽ നു നൽകി പ്രകാശനം നിർവഹിച്ചു.
പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നവീകരിച്ച ക്ലാസ്സ് റൂമുകളുടെ സമർപ്പണം ടി എം സാദിഖ നിർ വഹിച്ചു. പൂർവ്വ വിദ്യാർത്ഥികളായ മെഹജ്ബിൻ വി യു, സാലിഹ ഷൌക്കത്ത്, ആർ വി സാബിറ, ഷാനി ഗഫൂർ, ഷാനില എം പി, കെ വി ഷാനവാസ്, എം. എ ആദം, ഏരിയ പ്രസിഡണ്ട് ജാഫർ അലി, വനിത കൺവീനർ, മുംതാജ് അബൂബക്കർ, ആർ എസ്. റഫീഖ്, നേഹ സുമയ്യ യു കെ ഫെസിയ നിയാസ് ഹിബ മഞ്ഞിയിൽ തുടങ്ങിയവർ സംസാരിച്ചു