
ആരവല്ലി മലനിരകളിൽ ഖനന പാട്ടങ്ങൾക്ക് അനുമതിയില്ല.

ന്യൂഡൽഹി: ആരവല്ലി മലനിരകളിൽ പുതുതായി ഖനന പാട്ടങ്ങൾക്ക് അനുമതി നൽകുന്നതിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി കേന്ദ്രപരിസ്ഥിതി മന്ത്രാലയം. ആരവല്ലിനിരയിലെ കുന്നുകളുടെയും മലകളുടെയും പുതിയ നിർവചനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കേന്ദ്രസർക്കാരിൻ്റെ നീക്കമെന്നത് ശ്രദ്ധേയമാണ്.

ഡൽഹി മുതൽ ഗുജറാത്ത് വരെയുള്ള മുഴുവൻ ആരവല്ലി നിരകളെ അനധികൃത ഖനനത്തിൽനിന്ന് സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനും വേണ്ടിയുള്ള വലിയ ചുവടുവെപ്പ് എന്ന നിലയിൽ, പുതിയ ഖനന ലൈ ൻസുകൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്താനുള്ള നിർദേശങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകിയതായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിരോധനം ആരവല്ലിയിലെ മുഴുവൻ പ്രദേശത്തും ബാധകമായിരിക്കുമെന്നും മലനിരയുടെ അസ്തിത്വം സംരക്ഷിക്കാനാണിതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ആരവല്ലിയിൽ സുസ്ഥിര ഖനനത്തിനുള്ള സമഗ്രപദ്ധതി ആവിഷ്കരിക്കുംവരെ പുതിയ ഖനന പാട്ടങ്ങൾക്ക് അനുമതി നൽകുന്നത് മരവിപ്പിച്ചുള്ള സുപ്രീംകോടതി ഉത്തരവ് വന്ന് ദിവസങ്ങൾക്കുള്ളിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ നീക്കം.

ആരവല്ലി നിരകളിൽ ഖനനം നിരോധിക്കേണ്ട മേഖലകളും പ്രദേശങ്ങളും കണ്ടെത്തി അറിയിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജ്യുക്കേഷന്‍ (ഐസിഎഫ്ആർഇ)ക്ക് സർക്കാർ നിർദേശവും നൽകിയിട്ടുണ്ട്.
മാത്രമല്ല നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഖനനങ്ങൾ, എല്ലാ പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങളും 4ിച്ചുകൊണ്ടുള്ളതാണെന്നും സുപ്രീം * കോടതി ഉത്തരവ് അനുസരിക്കും വിധത്തിലുള്ളതാണെന്നും സംസ്ഥാന സർക്കാരുകൾ ഉറപ്പുവരുത്തണമെന്നും കേന്ദ്രം നിർദേശിക്കുന്നു.

