ഗുരുവായൂരപ്പന്റെ ആറാട്ട് കുളിക്കാൻ ഭക്തരെ അനുവദിക്കും,എഴുന്നള്ളിപ്പുകളിൽ 5 ആനകളെ പങ്കെടുപ്പിക്കും
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ ആറാട്ട് കുളിക്കാൻ ഇത്തവണ ഭക്തരെ അനുവദിക്കാൻ ഇന്ന് ചേർന്ന അവലോകന യോഗം തീരുമാനിച്ചു ആറാട്ട് ദിവസം രുദ്ര തീർത്ഥക്കുളം ഭക്തർക്കായി തുറന്ന് നൽകുന്നതിനൊപ്പം സ്ത്രീ ഭക്തർക്കായി പ്രത്യേക മറ കെട്ടിതിരിച്ച കടവ് ഒരുക്കും. ഇവിടെ സുരക്ഷയ്ക്കായി വനിതാ പോലീസിനെ നിയോഗിക്കും. പള്ളിവേട്ട, ആറാട്ട് എഴുന്നള്ളിപ്പിൽ 5 ആനകളെ പങ്കെടുപ്പിക്കും എഴുന്നള്ളിപ്പിൽ പങ്കെടുക്കുന്ന ആനകളുടെ സംരക്ഷണത്തിന് ദേവസ്വം -ഉദ്യോഗസ്ഥർക്കൊപ്പം പോലീസ് ടീമിനെയും നിയോഗിക്കാൻ യോഗത്തിൽ തീരുമാനിച്ചു. പ്രത്യേക എലഫൻ്റ് സ്ക്വാഡും രംഗത്തുണ്ടാകും.
പളളിവേട്ടയ്ക്ക് ദേവസ്വം പന്നി വേഷത്തെ മാത്രം അനുവദിച്ചാൽ മതിയെന്നും തീരുമാനിച്ചു .ക്ഷേത്രത്തിൽ കോവിഡ് കാലത്തിന് മുൻപുണ്ടായിരുന്ന പ്രാദേശിക ക്യൂ മുൻപുണ്ടായിരുന്ന അതേ സമയക്രമത്തിലും വിധത്തിലും ഫെബ്രുവരി 24 മുതൽ പുന:സ്ഥാപിക്കും. ഗുരുവായൂർ നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരുടെ ആധാർ / വോട്ടർ ഐഡി എന്നിവയായിരിക്കും പ്രവേശന മാനദണ്ഡം.
അവലോകന യോഗത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, അഡ്വ. കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഗുരുവായൂർ ഏ.സി.പി. കെ.ജി.സുരേഷ്, സി.ഐ പ്രേമാനന്ദ കൃഷ്ണൻ, എസ്.ഐ. ശ്രീ.ഗിരി .ദേവസ്വം ഡി.എ. പി. മനോജ് കുമാർ, ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായി