Header 1 = sarovaram
Above Pot

അറബിക് സർവ്വകലാശാല സ്ഥാപിക്കണം : അബ്ബാസലി ശിഹാബ് തങ്ങൾ

ചാവക്കാട്: കേരളവും അറബി ഭാഷയും തമ്മിൽ നൂറ്റാണ്ടുകളുടെ സുദൃഢമായ ബന്ധമുണ്ടെന്നും നമ്മുടെ നാടിന്റെ വിദേശ നാണ്യത്തിൽ ഗണ്യമായ സ്വാധീനമാണ് അറബ് രാഷ്ട്രങ്ങളും അറബി ഭാഷയും ചെലുത്തുന്നതെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. ആയതിനാൽ അറബി ഭാഷാ പഠന സാധ്യതകൾ വർദ്ധിപ്പിക്കണമെന്നും അതിന്റെ അനന്തസാധ്യതകൾ കണക്കിലെടുത്ത് അറബിക് സർവ്വകലാശാല യാഥാർത്ഥ്യമാക്കണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. “മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹ നന്മക്ക് ” എന്ന പ്രമേയവുമായി നടത്തപ്പെടുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Astrologer


കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുൽ ഹഖിന്റെ അധ്യക്ഷത വഹിച്ചു.
അറബി ഭാഷയും സംസ്കാരവും എന്ന വിഷയത്തിലേക്ക് വിരൽ ചൂണ്ടി
പി എം സാദിഖലി മുഖ്യപ്രഭാഷണം നടത്തി. സമ്മേളന സുവനീർ ‘ മുന്നേറ്റം’ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം സ്വാഗത സംഘം ചെയർമാൻ സി.എച്ച്. റഷീദിന് നൽകി പ്രകാശനം ചെയ്തു.
സി എ മുഹമ്മദ് റഷീദ്, എ.എം.സനാഫൽ, ഫൈസൽ കാനാമ്പുള്ളി ,
നൗഷാദ് തെരുവത്ത്, മാഹിൻ ബാഖവി, ഇബ്രാഹിം മുതൂർ മുഹ്സിൻ പാടൂർ, തുടങ്ങിയവർ സംസാരിച്ചു. കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ലത്തീഫ് സ്വാഗതവും എം.എ. സാദിഖ് നന്ദിയും പറഞ്ഞു.

സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ് പതാക ഉയർത്തി.
വൈകുന്നേരം 7 മണിക്ക് കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എ റസാഖിന്റെ അധ്യക്ഷതയിൽ പ്രതിനിധി സമ്മേളനം നടന്നു. സ്വാഗത സംഘം ചെയർമാൻ സി.എച്ച് റഷീദ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇബ്രാഹിം മുത്തൂർ മുഖ്യപ്രഭാഷണം നടത്തി.
എം.സി. കുഞ്ഞിക്കോയ തങ്ങൾ, പി അബ്ദുസ്സലാം,
കെ.. കെ സക്കരിയ എം പി അയ്യൂബ് എന്നിവർ സസാരിച്ച .
1പി.കെ. ഷാക്കിർ സ്വാഗതവും ടി.പി. അബ്ദുൽ റഹീം സെഷന് നന്ദിയും പറഞ്ഞു.

Vadasheri Footer