ബംഗളൂരിലെ അപാർട്ട്മെൻറിൽ അഗ്നിബാധ, വയോധികയടക്കം രണ്ടു പേർ മരിച്ചു
ബംഗളൂരു: ബംഗളൂരി ലെ അപാർട്ട്മെൻറിൽ പാചകവാതക സിലിണ്ടർ ചോർന്നതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ വയോധികയടക്കം രണ്ടു പേർ മരിച്ചു. ബംഗളൂരു ബന്നാർഘട്ട റോഡിൽ ഐ.ഐ.എമ്മിന് സമീപംദേവരചിക്കനഹള്ളിയിൽ ആശ്രിത് ആസ്പയർ അപാർട്ട്മെൻറിലെ താമസക്കാരായ ലക്ഷ്മി ദേവി (82), മകൾ ഭാഗ്യരേഖ (59) എന്നിവരാണ് മരിച്ചത്. അഞ്ചുപേരെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകീട്ട് 4.30ഒാടെയാണ് അപകടം.
തീ പിടിച്ച ഫ്ലാറ്റിെൻറ ബാൽക്കണിയിൽ വീട്ടുകാരി നിസ്സഹായയായി മരണത്തെ മുഖാമുഖം കണ്ട് നിലവിളിക്കുന്നതടക്കമുള്ള വിഡിയോ ദൃശ്യം പുറത്തുവന്നു. ബാൽക്കണിയിൽ ഗ്രില്ലിട്ടിരുന്നതിനാൽ അഗ്നിരക്ഷാസേനക്കും ഇവരെ രക്ഷിക്കാനായില്ല. മരിച്ച ലക്ഷ്മി ദേവിയും ഭാഗ്യരേഖയും കുടുംബവും തിങ്കളാഴ്ചയാണ് അമേരിക്കയിൽനിന്ന് തിരിച്ചെത്തിയത്. അപകടം സംഭവിച്ച അപാർട്ട്മെൻറിൽ 75 വീടുകളാണുള്ളത്. ഇതിൽ നാലു വീടുകൾ പൂർണമായും കത്തിനശിച്ചു. അതിവേഗം തീ മൂന്നു നിലകളിൽ ആളിപ്പടരുകയായിരുന്നു. സംഭവസ്ഥലത്ത് കുതിച്ചെ ത്തിയ അഗ്നിരക്ഷാ സേന മൂന്ന് ജല ടാങ്ക് ഉപയോഗിച്ച് രണ്ടു മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്