അമ്പലത്ത് അപ്പാർട്മെൻറ് ജീവനക്കാരന് മർദനം ,അഞ്ച് പേർ അറസ്റ്റിൽ
ഗുരുവായൂർ : ഗുരുവായൂർ കാരക്കാട്അമ്പലത്ത് ആയിഷ ഹോംസ് അപ്പാർട്ട്മെൻ്റിലെ ജീവനക്കാരനായ സജിതനെ ക്രൂരമായി മർദിച്ച അഞ്ച് പേരെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു .എളവള്ളി കാക്കശ്ശേരി ചിരിയങ്കണ്ടത്ത് ജോയ് മകൻ ഡൈജോ( 24), ഗുരുവായൂർ തമ്പുരാൻ പടി ചെമ്പൻ വീട്ടിൽ മണികണ്ഠൻ മകൻ ഹരിനന്ദ്( 20) , ഗുരുവായൂർ കാരക്കാട് ചെഞ്ചേരി വീട്ടിൽ പ്രകാശൻ മകൻ യദു കൃഷ്ണ (22) തൈക്കാട് പെരുമ്പായിപ്പടി തറയിൽ വീട്ടിൽ ദസ്തിഗിർ മകൻ റമീസ് (22) , ഗുരുവായൂർ ഇരിങ്ങപ്പുറം പതിയാനം വീട്ടിൽ ശിവദാസ് മകൻ കൃഷ്ണ ദാസ് (24) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ ഗിരി അറസ്റ്റ് ചെയ്തത് .
പ്രതികൾ അമ്പലത് ആയിഷ ഹോംസ് അപ്പാർട്ട്മെൻ്റിൽ മുറി എടുത്ത പ്രതികൾ ബഹളം ഉണ്ടാക്കുന്നത് സജിതൻ ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യത്തിൽ സജിതൻ താമസിക്കുന്ന മറ്റൊരു അപ്പാർട്മെന്റിൽ ചെന്ന് ക്രൂരമായി മർദിക്കുകയായിരുന്നു . ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു അന്വേഷണ സംഘത്തിൽ എസ്.ഐ. സി. ജിജോ ജോൺ, എ എസ് ഐ മാരായ രജീവ് നമ്പീശൻ, സാജൻ, ജോബി ജോർജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുധാകരൻ എന്നിവരും ഉണ്ടായിരുന്നു