Header 1 vadesheri (working)

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഓട്ടോ ടാക്‌സി ഡ്രൈവര്‍ മരിച്ചു

Above Post Pazhidam (working)

ചാവക്കാട് : പൊന്നാനി ദേശീയ പാതയില്‍ മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് കാറും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ടാക്‌സി ഡ്രൈവര്‍ മരിച്ചു. മണത്തല നെടിയേടത്ത് വീട്ടില്‍ രവീന്ദ്രന്‍ 75 ആണ് മരിച്ചത്. ഡിസംബര്‍ 8 നായിരുന്നു അപകടം.

First Paragraph Rugmini Regency (working)

മലപ്പുറം തിരൂര്‍ നിന്നും എറണാകുളത്തേക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ രവീന്ദ്രന്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍രിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

Second Paragraph  Amabdi Hadicrafts (working)

. ഭാര്യ പുഷ്പവതി , മക്കൾ : ധന്യ ,രമ്യ ,രേഷ്മ ,മരു മക്കൾ ചന്ദ്ര ശേഖരൻ ,ഷാജു ,സനോജ് കാറിലുണ്ടായിരുന്ന തിരൂർ ഓലി വീട്ടിൽ ഷെമീറ 40 എന്ന സ്ത്രീക്കും പരിക്കേറ്റിരുന്നു