Madhavam header
Above Pot

കണ്ണൂർ വി.സിക്ക്​ പുനർനിയമനം നൽകാൻ ഗവർണറോട്​ ആവശ്യപ്പെട്ടത്​ മന്ത്രി ആർ ബിന്ദു.

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ്​ ചാൻസലർ ഡോ. ഗോപിനാഥ്​ രവീന്ദ്രന്​ പുനർനിയമനം നൽകാൻ ഗവർണർക്ക്​ ശിപാർശ നൽകിയത്​ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. പുതിയ വി.സിയെ കണ്ടെത്താൻ നിയോഗിച്ച സെർച്ച്​ കമ്മിറ്റി പിരിച്ചുവിടണമെന്നും വി.സിയെ നിയമിക്കാനുള്ള വിജ്ഞാപനം റദ്ദാക്കണമെന്നും മന്ത്രി ചാൻസലറായ ഗവർണറോട്​ ആവശ്യപ്പെട്ടു.കത്തി​െൻറ പകർപ്പ്​ പുറത്തുവന്നതോടെ ഉന്നത വിദ്യാഭ്യാസമന്ത്രിയും സർക്കാറും പ്രതിരോധത്തിലായി.

Astrologer

മന്ത്രി പ്രോ ചാൻസലർ എന്ന നിലയിൽ ഇല്ലാത്ത അധികാരമുപയോഗിച്ചാണ്​ കത്ത്​ നൽകിയതെന്ന കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്​. പ്രതിപക്ഷം മന്ത്രിയുടെ രാജിക്കായി മുറവിളി ശക്തമാക്കി. ലോകായുക്തയെ സമീപിക്കുമെന്ന്​ രമേശ്​ ചെന്നിത്തല അറിയിച്ചു. മന്ത്രി ആർ. ബിന്ദു ഇതിനെക്കുറിച്ച്​ പ്രതികരിച്ചിട്ടില്ല.സർവകലാശാലകളിലെ അനാരോഗ്യ പ്രവണതകൾ സംബന്ധിച്ച്​ സർക്കാറും ഗവർണറും കൊമ്പുകോർക്കുന്നതിനിടെയാണ്​ വിവാദം പുതിയ തലത്തിലെത്തിയത്​. കണ്ണൂർ വി.സിയുടെ കാര്യത്തിൽ തനിക്കുമേൽ കടുത്ത സമ്മർദമുണ്ടായിരുന്നെന്നും ചട്ടലംഘനത്തിന്​ കൂട്ടുനിൽക്കേണ്ടിവന്നെന്നും ഗവർണർ വെളിപ്പെടുത്തിയിരുന്നു.

പ്രോ ചാൻസലർ എന്ന നിലക്കാണ്​ മ​ന്ത്രി ഗവർണർക്ക്​ പുനർനിയമന​ ശിപാർശ നൽകിയത്​.കണ്ണൂർ വി.സി നിയമനം കോടതി കയറിയിരിക്കെ മന്ത്രിയുടെ കത്തും കുരുക്കാകും. സംസ്ഥാനത്ത്​ വി.സി നിയമനത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടിയാണ്​ മന്ത്രി കൈക്കൊണ്ടത്​. കണ്ണൂർ വി.സി നിയമനത്തിൽ നവംബർ 22ന്​ രണ്ട്​ കത്തുകളാണ്​ മന്ത്രി ഗവർണർക്ക്​ നൽകിയത്​. 401/2021 നമ്പർ കത്തിൽ വൈസ്​ ചാൻസലറായി ഡോ. ഗോപിനാഥ്​ രവീന്ദ്രന്​ രണ്ടാമൂഴം നൽകി പുനർനിയമിക്കണമെന്ന്​ ആവശ്യപ്പെടുന്നു.

ഒക്​ടോബർ 27ന്​​ വി.സിയെ കണ്ടെത്താനായി ​സെർച്ച്​ കമ്മിറ്റിയെ നിയോഗിക്കാൻ ഇറക്കിയ വിജ്ഞാപനവും നവംബർ ഒന്നിന്​ പുതിയ വൈസ്​ ചാൻസലർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനവും റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.ഡോ. ഗോപിനാഥ്​ രവീന്ദ്രനെ വാനോളം പുകഴ്​ത്തുന്ന കത്തിൽ അദ്ദേഹത്തി​െൻറ നേതൃത്വത്തിൽ രാജ്യത്തെ പ്രധാന സർവകലാശാലകളിലൊന്നാകാൻ കണ്ണൂരിന്​ കഴിഞ്ഞെന്നും അതിനാൽ വി.സി സ്ഥാനത്ത്​ ഒരു തവണകൂടി അവസരം നൽകണമെന്നും അത്​ സർവകലാശാലക്ക്​ വലിയ നേട്ടമാകുമെന്നും പറയുന്നു. വി.സിയുടെ മികവുകൾ മന്ത്രി എണ്ണിപ്പറഞ്ഞിട്ടുണ്ട്​. സർവകലാശാല നിയമത്തിൽ പുനർനിയമനത്തിന്​ കഴിയുമെന്നും വയസ്സ്​​ നിയന്ത്രണമില്ലെന്നും മന്ത്രി വിശദീകരിച്ചു.

406/2021ാം നമ്പറിലുള്ള കത്തിൽ കണ്ണൂർ വി.സിക്കായി അപേക്ഷ ക്ഷണിച്ച്​ ഇറക്കിയ വിജ്ഞാ​പനം പിൻവലിക്കണമെന്ന്​ ആവശ്യപ്പെടുന്നു. പ്രോ ചാൻസലർ എന്ന നിലയിൽ ഡോ. ​േഗാപിനാഥ്​ രവീന്ദ്ര​െൻറ പേര്​ താൻ നിർദേശിക്കുന്നത്​ പരിഗണിക്കണമെന്നും നവംബർ 24 മുതൽ അദ്ദേഹത്തെ വി.സിയായി പുനർനിയമിക്കണമെന്നുമാണ്​ ആവശ്യം.ചാൻസലർക്ക്​ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാലാണ്​ സാധാരണ പ്രോ ചാൻസലർക്ക്​ ​ പ്രവർത്തിക്കാനാകുക. മാത്രമല്ല ഉന്നതവിഭ്യാഭ്യാസ സെക്രട്ടിയാണ്​ ഗവർണർക്ക്​ കത്ത്​ നൽകേണ്ടത്​. മന്ത്രി നേരിട്ടാണ്​ ഈ കത്ത്​ എഴുതിയത്​. സെർച്ച്​ കമ്മിറ്റി വഴി ഡോ. ഗോപിനാഥ്​ രവീന്ദ്രന്​​ കടന്നുവരാൻ സാധ്യത തീരെ ഉണ്ടായിരുന്നില്ല.

മന്ത്രിക്കെതിരെ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും അടക്കം ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ചു. കണ്ണൂർ വി.സി നിയമനത്തിൽ ഇടപെട്ട മന്ത്രി ആർ. ബിന്ദുവിനെതിരെ ലോകായുക്തയെ സമീപിക്കുമെന്ന്​ രമേശ്​ ചെന്നിത്തല അറിയിച്ചു. മന്ത്രി സത്യപ്രതിജ്​ഞ ലംഘനവും അഴിമതിയും സ്വജനപക്ഷപാതിത്വവും നടത്തി. ഒരാളെ വി.സിയായി നിയമിക്കാൻ ആവശ്യപ്പെടാൻ മന്ത്രിക്ക്​ എന്തധികാരമാണുള്ളതെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ ചോദിച്ചു.മന്ത്രിയുടെ അഴിമതിയും സ്വജനപക്ഷപാതിത്വവുമാണ്​ ഇത്​ വ്യക്തമാക്കുന്നത്​. കത്തെഴുതിയ നവംബർ 22ന്​ തന്നെ സെർച്ച്​ കമ്മിറ്റി റദ്ദാക്കി ഗസറ്റഡ്​ വിജ്​ഞാപനമിറക്കി. ഗുരുതരമായ പ്രശ്​നമാണ്​. പ്രോ-ചാൻസലർ എന്ന നിലക്ക്​ കത്തെഴുതാൻ പാടില്ല. മന്ത്രിക്ക്​ തുടരാൻ അധികാരമില്ല. മന്ത്രി രാജി​െവക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Vadasheri Footer