എസ്എഫ്ഐയില്‍ സാമൂഹ്യവിരുദ്ധശക്തികള്‍ നുഴഞ്ഞുകയറി : സിപിഎം
തിരുവനന്തപുരം : സാമൂഹ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറി എസ്‌എഫ്‌ഐയുടെ മൂല്യമിടിഞ്ഞുവെന്ന് സിപിഎം. ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമായാണ് എസ്‌എഫ്‌ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നുകയറുന്നതെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി. ഇതുമൂലമാണ് എസ്‌എഫ്‌ഐ മൂല്യങ്ങളുടെ കാര്യത്തില്‍ താഴേക്ക് പോയത്. ഇത് തടയാന്‍ പാര്‍ട്ടിതലത്തില്‍ ശ്രദ്ധ ഉണ്ടാവണമെന്നും സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിലയിരുത്തല്‍.
ഇതര വര്‍ഗബഹുജനസംഘടനകളില്‍ ചിലതിലും ഇങ്ങനെ നുഴഞ്ഞുകയറ്റം സംഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് വിലയിരുത്തി. യൂണിവേഴ്‌സിറ്റി കോളജിലെ അക്രമങ്ങളില്‍ ശക്തമായ തുടര്‍ നടപടി സ്വീകരിക്കും.ഈ പ്രശ്‌നത്തിന്റെ പേരില്‍ എസ്.എഫ്.ഐക്കും സിപിഎമ്മിനുമെതിരെ വ്യാപകമായ അപവാദപ്രചാരണം നടക്കുകയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
ജനങ്ങളെ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ ശക്തമായ പ്രചാരണം നടത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചുഇതിനായി ഒരു വിദ്യാഭ്യാസസംരക്ഷണ സമിതിയോ യൂണിവേഴ്സിറ്റി കോളേജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഒരു സമിതിയോ രൂപീകരിക്കണമെന്നും സെക്രട്ടേറിയേറ്റില്‍ തീരുമാനമായി