വ്യാജ രേഖയിൽ ജോലി , അനൂപിന് സംരക്ഷണ കവചമൊരുക്കി ഗുരുവായൂർ ദേവസ്വം

ഗുരുവായൂര്‍: വ്യാജ സർട്ടിഫിക്കറ്റ് നൽകി ഗുരുവായൂര്‍ ദേവസ്വത്തില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി സ്ഥിരനിയമനം നേടിയ യുവാവിനെ സര്‍വ്വീസില്‍നിന്നും പിരിച്ചു വിടാനും നിയമ നടപടി സ്വീകരിക്കാനും തയ്യാറാകാതെ ഗുരുവായൂർ ദേവസ്വം . തൃശൂര്‍ കോലഴി കെല്‍ട്രോ നഗറില്‍ കാട്ടുങ്ങല്‍ വീട്ടില്‍ കെ.സി. അനൂപ് ആണ് വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയത്. ദേവസ്വം റിക്രൂട്ട് ബോർഡ് ആണ് ഇയാളെ ഇന്റർവ്യൂ നടത്തിയത് . ഇയാൾ സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണോ എന്നത് റിക്രൂട്ട് മെന്റ് ബോർഡിന്റെ ശ്രദ്ധയിലും പെട്ടില്ല ദേവസ്വം ഭരണ സമിതിയിലെ ചിലരുടെ അറിവോടു കൂടി യാണ് ഇയാൾവ്യാ ജ സർട്ടിഫിക്കറ്റ് സമർപ്പിച്ചത് എന്ന വിവരവും പുറത്തു വരുന്നുണ്ട്.

Above Pot

ഗുരുവായൂർ ദേവസ്വം സ്വയംഭരണ സ്ഥാപനമാണെന്നും ഉദ്യോഗ സ്ഥരെ പുറത്താക്കാൻ റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ല എന്ന നിലപാടിലാണ് ദേവസ്വം അധികൃതർ . പുറത്താക്കിയാൽ തങ്ങൾ നടത്തിയ അഴിമതിയെ കുറിച്ച് ഇയാൾ പുറത്ത് പറയുമോ എന്ന ഭയവും ദേവസ്വം അധികൃതർക്ക് ഉണ്ടത്രെ . ദേവസ്വം പരാതി നൽകാതെ വഞ്ചന കേസ് എടുക്കാൻ പോലീസിനും കഴിയില്ല എന്നാണ് പോലീസ് നിലപാട് . വ്യാജ രേഖ സമർപ്പിച്ചു സിസ്റ്റം അഡ്മിനിസ്ട്രറ്റർ ആയ വ്യക്തി ജോലി നോക്കുമ്പോൾ ഓൺലൈൻ ആയി വരുന്ന തുകകൾ ഭഗവാന്റെ അക്കൗണ്ടിൽ തന്നെ എത്തുന്നുണ്ടോ എന്ന സംശയം ഭക്തര്ക്ക് ഉണ്ട് ., ഇതിന് പുറമെ ദേവസ്വത്തിന്റെ കമ്പ്യൂട്ടർ വൽക്കരണത്തേതിന്റെ ചുമതലയും ഈ വ്യാജനാ യിരുന്നു . ദശ ലക്ഷ കണക്കിന് രൂപ യുടെ ഇടപാടുകൾ ആണ് നടന്നിരുന്നത് .

ബിടെക് ബിരുദവും അഞ്ച് വർഷ പ്രവർത്തി പരിചയവും ആണ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ജോലിയിലേക്ക് വേണ്ട യോഗ്യതയായി നിശ്ചയിച്ചിരുന്നത് . ബി ടെക് ബിരുദ ധാരിയായ അനൂപ് രണ്ടു സ്ഥാപനങ്ങളിൽ ആയി അഞ്ചു വർഷ പ്രവർത്തി പരിചയം ഉണ്ടെന്ന് അവകാശപ്പെട്ട് സർട്ടിഫിക്കറ്റ് ആണ് ജോലി നേടാൻ വേണ്ടി സമർപ്പിച്ചത് .. ജോലി ലഭിക്കാതെ പോയ സൂരജ് ദാസ് എന്ന ഉദ്യോഗാർത്ഥിക്ക് ,അനൂപ് ജോലിക്കായി സമർപ്പിച്ച സർട്ടിഫിക്കറ്റിൽ സംശയം തോന്നി സമാന്തര അന്വേഷണം നടത്തുകയും ചെയ്തു ,

Century Gate software solutions (P) Ltd എന്ന സ്ഥാപനത്തിൽ മറ്റൊരു വിഭാഗത്തിൽ ജോലിചെയ്ത് അനൂപ് ,സിസ്റ്റം അഡ്മിനിട്രേറ്റർ ആയി ജോലി ചെയ്തു എന്ന് കാണിക്കുന്ന വ്യാജ പ്രവര്ത്തി പരിചയ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകുകയായിരുന്നു , വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന് സ്ഥാപനത്തിന്റെ ഉടമയും സാക്ഷ്യ പെടുത്തി , ഇതിനു പുറമെ മറ്റ് രണ്ട് സ്ഥാപനങ്ങളിൽ കൂടി ജോലി നോക്കിയിരുന്നു എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സമരിച്ചി രുന്നു ഈ രണ്ടു സർട്ടിഫിക്കറ്റുകൾ പരിശോധിച്ച പ്പോൾ 12 ദിവസം രണ്ടിടത്തും ഒരേ സമയം ജോലി ചെയ്തതായും കണ്ടെത്തിയിരുന്നു .തുടർന്നാണ് സൂരജ് ദാസ് ഹൈക്കോടതിയെ സമീപിച്ചത് ഹൈക്കോടതി വിജിലൻസിനെ കൊണ്ട് അന്വേഷിച്ചപ്പോൾ നൽകിയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ബോധ്യ പ്പെട്ടു

തുടർന്ന് റിക്രൂട്ട്മെന്റ് ബോർഡ് അനൂപിനെ ഹിയറിങ്ങിന് വിളിച്ചെങ്കിലും ഹാജരായില്ല . അനൂപിന് നൽകിയ നോട്ടീസ് കാലാവധി സമാപിച്ചതോടെ നിയമനം റദ്ദാക്കി കെഡി ആർ ബി ഉത്തരവ് ഇറക്കുകയായിരുന്നു . അനൂപിനെ പുറത്താക്കേണ്ടതിന്റെ കാര്യ കാരണങ്ങൾ ചൂണ്ടികാട്ടി ദേവസ്വത്തിനും സർക്കാരിനും റിപ്പോർട്ട് നൽകിയിട്ടുണ്ട് . ഇതിന് പുറമെ വ്യാജ രേഖ നൽകി തങ്ങളെ വഞ്ചിച്ചു എന്ന് കാട്ടി വഞ്ചിയൂർ പോലീസിലും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരാതി നൽകിയിട്ടുണ്ട് . അതെ സമയം അധിക കാലമൊന്നും അനൂപിനെ സംരക്ഷിച്ചു നിർത്താൻ കഴിയില്ലെന്നും സംരക്ഷകരും കേസിൽ കുടുങ്ങുമെന്നും കെ ഡി ആർ ബി ചെയർ മാൻ അഡ്വ കെ ബി മോഹൻ ദാസ് പറഞ്ഞു