“അന്ന് ആ തടി പോരെന്നായിരുന്നു, ഇന്ന് അഡ്ജസ്റ്റ് ചെയ്യാം” : ഷിബു ബേബി ജോൺ
തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി മത്സത്തില്‍ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ സംസ്ഥാന സര്ക്കാകരിന് എതിരെ വിമര്ശിനം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്പ്ാ അമിത് ഷായെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഓര്മ്മതപ്പെടുത്തി ആര്എ സ്പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്തെത്തി. ‘ആ തടി പോരെന്നായിരുന്നു അന്ന് മാസ് ഡയലോഗ്. ഇന്ന് ആ തടി ആയാലും അഡ്ജസ്റ്റ് ചെയ്യാമത്രേ.’- അമിത് ഷായുടേയും പിണറായിയുടെയും ചിത്രങ്ങള്‍ പങ്കുവച്ച് ഷിബു ബേബ് ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
2018ല്‍ കേരള സര്ക്കാ രിനെ വലിച്ചു താഴെയിടുമെന്ന അമിത് ഷായുടെ വിവാദമായ പ്രസ്താവനയ്ക്ക് എതിരെയായിരുന്നു മുഖ്യമന്ത്രി ‘ആ തടി പോരാ’ പരാമര്ശം നടത്തിയത്. ശബരിമല പ്രക്ഷോഭ കാലത്തായിരുന്നു അന്ന് ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പ്പോര് നടന്നത്.
‘അമിത് ഷായുടെ വാക്ക് കേട്ട് സംഘപരിവാറിന് ആവേശം വന്ന് കളിച്ചുകളയാം എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് വളരെ മോശമായി പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്ക്കാശരിനെ വലിച്ച് താഴെയിടും എന്നാണ് അമിത് ഷാ പറഞ്ഞത്. അതിന് ഈ തടി പോര. അതൊക്കെ അങ്ങ് ഗുജറാത്തില്‍ മതി. എത്ര കാലമായി കേരളത്തില്‍ ബിജെപി രക്ഷപ്പെടാന്‍ നോക്കുന്നു. എന്താണു നടന്നത്?. നിങ്ങള്ക്കീര മണ്ണില്‍ സ്ഥാനമില്ലെന്ന് ഓര്ക്കിണമെന്നും’ അമിത് ഷായ്ക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞിരുന്നു