Header 1 vadesheri (working)

അന്നദാനം- ജീവദാനം പദ്ധതിക്ക് തുടക്കം കുറിച്ചു

Above Post Pazhidam (working)

ചാവക്കാട് : എരിയുന്ന വയറിന് ഒരു പിടിചോറ് എന്ന ആശയം ഉൾകൊണ്ട് നമ്മൾ ചാവക്കാട്ടുകാർ ഒരു ആഗോള സൗഹൃദകൂട്ട്, ചാവക്കാട് ചാപ്റ്ററിന്റെ ഭാഗമായി അവശരായ ആളുകൾക്ക് ജനകീയ ഹോട്ടൽ വഴി ഒരു പൊതി ചോറ് എന്ന പദ്ധതിയുടെ ഉൽഘാടനം ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൻ ഷീജപ്രശാന്ത് നിർവഹിച്ചു,

First Paragraph Rugmini Regency (working)

പ്രസിഡണ്ട് ഡോ: മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു, ഫുഡ്കമ്മറ്റി കോഡിനേറ്റർ ഷബീർ ഡിജിമാക്സ് സ്വാഗതവും, ട്രഷറർ എം.എ. മൊയ്ദീൻഷ നന്ദിയും പറഞ്ഞ ചടങ്ങിൽ ജനറൽ സെക്രട്ടറി രാജൻ മാക്കൽ, ഗ്ലോബൽ കോഡിനേറ്റർ കെ.സി. ശിവദാസ്, ഭാരവാഹികളായ പി.കെ.ഫസലുദ്ധീൻ, ബദറുദ്ധീൻ ഗുരുവായൂർ, കമറു കെരീം, സി.എം. മുജീബ്, മറ്റ് കമ്മറ്റി മെമ്പർമാർ എന്നിവർ പങ്കെടുത്തു