Post Header (woking) vadesheri

അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ളാബ് തകർന്ന് രണ്ട് പേർക്ക് ജീവഹാനി.

Above Post Pazhidam (working)

കൊച്ചി : അങ്കമാലി കറുകുറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ കോൺക്രീറ്റ് സ്ലാബുകൾ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ജോണി അന്തോണി (52), വെസ്റ്റ്‌ ബംഗാൾ സ്വദേശിയായ അലി ഹസൻ (30), എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

First Paragraph Jitesh panikar (working)

മരിച്ച രണ്ട് പേരും കെട്ടിട നിർമ്മാണ തൊഴിലാളികളാണ്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കറുകുറ്റി ഫെറോന പള്ളിയുടെ സമീപത്ത് പണി നടക്കുന്ന കെട്ടിടത്തിന്‍റെ സ്ലാബാണ് ഇടിഞ്ഞ് വീണത്. തൊഴിലാളികൾ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മൂന്ന് പേരിൽ ഒരാളുടെ നില ഗുരുതരമാണ്.