Post Header (woking) vadesheri

അഞ്ച് വിവാഹ മണ്ഡപങ്ങളിൽ ഒരേ സമയം വിവാഹം നടത്തി ദേവസ്വം ചരിത്രം കുറിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ ആദ്യമായി അഞ്ച് വിവാഹ മണ്ഡപങ്ങളിൽ ഒരേ സമയം വിവാഹം നടത്തി ദേവസ്വം ചരിത്രം കുറിച്ചു . നിലവിലെ മൂന്ന് മണ്ഡപങ്ങളുടെയും കിഴക്കും പടിഞ്ഞാറും ഓരോ താത്കാലിക മണ്ഡപങ്ങള്‍ ദേവസ്വം തയ്യാറാക്കിയിരുന്നു 245 വിവാഹങ്ങൾ ബുക്ക് ചെയ്‌തെങ്കിലും 232 വിവാഹങ്ങളാണ് ഇന്ന് ക്ഷേത്ര നടയിൽ നടന്നത് . ഇതിന് പുറമെ . ക്ഷേത്ര നടയിൽ നാല് വഴിപാട് താലികെട്ടും നടന്നു 2017 ആഗസ്റ്റ് 27 ന് 277 വിവാഹങ്ങള്‍ നടന്നതാണ് നിലവിലെ റെക്കോഡ് .

Ambiswami restaurant

മുൻപ് 2006 ചിങ്ങത്തിൽ നാല് വിവാഹ മണ്ഡപങ്ങളിൽ വിവാഹം നടന്നിരുന്നു അന്ന് ക്ഷേത്ര നടയിലെ രണ്ടു മണ്ഡപങ്ങൾക്ക് പുറമെ മേല്പത്തൂർ ഓഡിറ്റോറിയത്തിലെ സ്റ്റേജിൽ രണ്ടു ഭാഗത്തായി ഒരേ സമയം താലി കെട്ട് നടത്തുകയായിരുന്നു .പി വി സുബ്രമണ്യൻ സ്വാമി ക്ഷേത്രം ഡി എ ആയിരിക്കുമ്പോഴാണ് മേൽപ്പത്തൂർ ആഡിറ്റോറിയം മണ്ഡപം ആക്കി മാറ്റിയത് മണ്ഡപത്തിൽ കയറുന്ന ആളുകൾക്ക് മാത്രമാണ് നിയന്ത്രണം ഉണ്ടായിരുന്നത് 198 വിവാഹങ്ങൾ അന്ന് നടന്നത്

Second Paragraph  Rugmini (working)

ഇന്ന് നടന്ന വിവാഹങ്ങൾക്ക് ദേവസ്വം നല്ല ഗൃഹപാഠം ചെയ്തതിനാൽ ആർക്കും പരാതി ഉണ്ടായില്ല . വിവാഹ പാർട്ടിയിലെ ഇരുപത് അംഗങ്ങൾക്കും ഫോട്ടോ ,വീഡിയോ ഗ്രാഫർമാരായി ആറ് പേർക്കും മാത്രമാണ് മണ്ഡപത്തിലേക്ക് പ്രവേശനം നൽകിയത് .അതിനാൽ മണ്ഡപത്തിന് പുറത്തെ തിരക്ക് ഒഴിവാക്കാൻ കഴിഞ്ഞു . പോലീസിന്റെ പിന്തുണ കാര്യമായി ലഭിച്ചതോടെ വിവാഹങ്ങൾ സുഗമമായി നടന്നു ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ,അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ക്ഷേത്രം ഡി എ മനോജ് ,ദേവസ്വം ആരോഗ്യ വിഭാഗം തലവൻ രാജീവ് എന്നിവർ ക്ഷേത്ര നടയിൽ ക്യാമ്പ് ചെയ്തു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു .

Third paragraph

ഗുരുവായൂർ എ സി പി കെ ജി സുരേഷ് ടെംപ്ൾ സി ഐ പ്രേമാനന്ദ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സജീവമായി രംഗത്ത് ഇറങ്ങിയതോടെ റോഡിലെ ട്രാഫിക് ബ്ലോക്കിനും പരിഹാരമായി ശ്രീകൃഷ്ണൻ സ്‌കൂൾ ഗ്രൗണ്ടിൽ താൽക്കാലിക പാർക്കിങ് സംവിധാനം ഒരുക്കിയിരുന്നു ഇവിടെ 400 കാറുകൾക്ക് പാർക്കിങ്ങ് നൽകി എന്ന് എ സി പി കെ ജി സുരേഷ് പറഞ്ഞു . എന്നാൽ ഉൽഘാടനം കഴിഞ്ഞ നഗര സഭയുടെ പാർക്കിങ് താൽക്കാലികമായി തുറന്നുകൊടുക്കാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും നഗര സഭ സഹകരിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുവായൂരിലെ സദ്യാലയങ്ങളിൽ എല്ലാം രണ്ടും മൂന്നും വിവാഹ സദ്യകൾ ആണ് നടന്നത്