Header 1 = sarovaram
Above Pot

ഹയർ സെക്കൻ്ററി സ്കൂളുകളിൽ അനധ്യാപക നിയമനങ്ങൾ നടത്തണം.

തൃശൂർ: ഹയർ സെക്കൻ്ററി സ്കൂളുകളിൽ അനധ്യാപക നിയമനങ്ങൾ നടത്തണമെന്നും പൊതു വിദ്യാഭ്യാസ യജ്ഞത്തിൽ അനദ്ധ്യാപകർ ഒഴിച്ചുകൂടാൻ പറ്റാത്ത സമൂഹം ആണെന്നും തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ. കേരള എയ്ഡഡ് സ്ക്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ തൃശൂർ റവന്യൂ ജില്ലാ കളക്ടറേറ്റ് മാർച്ചും,ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അനധ്യാപക പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുമെന്നും,സ്പാർക്ക് ഉൾപ്പടെയുള്ള പ്രശ്നങ്ങളിൽ പരിഹാരം കാണണമെന്നും മുഖ്യ അതിഥി ചാലക്കുടി എംഎൽഎ സനീഷ്കുമാർ പറഞ്ഞു.

Astrologer

സംസ്ഥാന പ്രസിഡൻ്റ് എൻ.വി.മധു അധ്യക്ഷനായി. റവന്യു ജില്ലാ പ്രസിഡൻ്റ് സി.പി.അൻറണി ആമുഖ പ്രഭാഷണം നടത്തി .സി.സി.ഷാജു മുഖ്യ പ്രഭാഷണം നടത്തി.മുൻ സംസ്ഥാന പ്രസിഡൻറ് വി.ഐ.ജോയ്,സംസ്ഥാന ഐടി സെൽ ജോയിൻ്റ് കൺവീനർ ഇമ്മാനുവേൽ വിൻസെൻ്റ്,തൃശൂർ ജില്ലാ സെക്രട്ടറി കെ.ആർ.സതീശൻ,ചാവക്കാട് സെക്രട്ടറി എം.ദീപുകുമാർ,ഇരിഞ്ഞാലക്കുട ജില്ലാ സെക്രട്ടറി പി.ആർ.ബാബു എന്നിവർ സംസാരിച്ചു .റവന്യു ജില്ലാ സെക്രട്ടറി പി.രാജൻ സ്വാഗതവും ആർ.സജിൻ ക്യഷ്ണൻ നന്ദിയും പറഞ്ഞു. .

ഹൈ കോടതി വിധി .സുപ്രീം കോടതി അംഗീകരിച്ചിട്ടും നടപ്പിലാക്കത്തതിലും സ്പാർക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുക,ലാബ് അസിസ്റ്റൻറ് ആയി പ്രമോഷൻ ലഭിച്ച അനധ്യാപകരുടെ നിയമനം അംഗീകരിക്കുക,അനധ്യാപക വിദ്യാർത്ഥി അനുപാതം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ഇരുപതോളം ആവശ്യങ്ങൾ ഉന്നയിച്ചു കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ തൃശൂർ റവന്യൂ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റ് ധർണ്ണയും മാർച്ചിലും നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

Vadasheri Footer