Madhavam header
Above Pot

മലബാർ ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്നും അഞ്ച് കിലോ സ്വർണം കണ്ടെത്തിയ സംഭവം , കൂടുതൽ അന്വേഷണത്തിന് ഇ ഡി

കൊച്ചി: മലപ്പുറത്തെ സ്വര്‍ണ വ്യാപാരിയിൽനിന്ന് രണ്ടരക്കോടിയുടെ സ്വർണവും പണവും പിടിച്ചെടുത്ത സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മലപ്പുറത്തും കോഴിക്കോട്ടും ജ്വല്ലറികളിൽ പങ്കാളിത്തമുള്ള അബൂബക്കര്‍ പഴേടത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്നത് ഉൾപ്പെടെ 5.058 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

Astrologer

അബൂബക്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായാണ് സൂചന. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ അടക്കം പ്രതിയായ നയതന്ത്ര ബാഗേജുവഴിയുള്ള സ്വർണക്കടത്തുമായി ബന്ധമുള്ളതാണ് പിടിച്ചെടുത്ത സ്വർണമെന്നാണ് ഇ.ഡിയുടെ നിഗമനം.സ്വർണക്കടത്തുകേസ് പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്, സന്ദീപ് നായർ എന്നിവരുമായി അബൂബക്കര്‍ പഴേടത്തിന് ബന്ധമുള്ളതായി ഇ.ഡി വൃത്തങ്ങൾ പറയുന്നു.

അബൂബക്കര്‍ പഴേടത്തിന് ബന്ധമുള്ള നാല് ജ്വല്ലറിയിലും വീട്ടിലുമായിരുന്നു റെയ്ഡ്. വീട്ടിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച സ്വര്‍ണത്തിന് പുറമെ 3.79 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സ്വർണത്തിന് 2.51 കോടി വിലവരും. വീടിന്റെ തറയോട് ചേര്‍ന്ന് അഞ്ചടിയോളം താഴ്ചയുള്ള രഹസ്യഅറയിലാണ് സ്വര്‍ണവും പണവും ഒളിപ്പിച്ചിരുന്നത്. മലബാര്‍ ജ്വല്ലറി, മലപ്പുറം ഫൈന്‍ ഗോള്‍ഡ്, അറ്റ്‌ലസ് ഗോള്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലും ഇയാള്‍ക്ക് ഷെയറുള്ള മറ്റു സ്ഥാപനങ്ങളിലും ഒരേ സമയം റെയ്ഡ് നടത്തുകയായിരുന്നു.

നയതന്ത്ര സ്വര്‍ണക്കടത്തിലെ അന്വേഷണത്തിന്‍റെ ഭാഗമായാണ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലേക്ക് ഇ.ഡി എത്തിയതത്രേ. 2020 ജൂലൈ അഞ്ചിന് കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണത്തില്‍ മൂന്ന് കിലോ തന്‍റേതാണെന്ന് അബൂബക്കര്‍ സമ്മതിച്ചു. നേരത്തേ നയതന്ത്ര ബാഗേജ് വഴി ആറു കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും ഇയാള്‍ മൊഴി നൽകി. മലപ്പുറത്ത് രണ്ട് ജ്വലറികളുടെ ഉടമയാണ് അബൂബക്കർ പഴയേടത്ത്. കോഴിക്കോട്ടെ ഒരു ജ്വലറിയിൽ ഓഹരി പങ്കാളിത്തവുമുണ്ട്. നയതന്ത്ര ബാഗേജിന്‍റെ മറവിൽ സ്വർണം കടത്തുന്നതിന് പണം സ്വരൂപിച്ചത് ഈ ജ്വലറികളിൽനിന്നാണെന്ന് ലഭിച്ച സൂചനകളെ തുടർന്നാണ് ഇ.ഡി ഇവിടങ്ങളിൽ റെയ്ഡ് നടത്തിയത്

Vadasheri Footer