Post Header (woking) vadesheri

വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്.

Above Post Pazhidam (working)

തൃശ്ശൂർ : കര്‍ക്കിടക മാസത്തിലെ ആനകളുടെ സുഖ ചികിത്സയ്ക്ക് തുടക്കമിട്ട് വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്. കഴിഞ്ഞ വർഷം ഒരു ആനയിൽ ചടങ്ങിലൊതുക്കിയിരുന്നു ആനയൂട്ട്. ഈ വർഷം 15 ആനകളെ പങ്കെടുപ്പിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആനയൂട്ട് നടത്താൻ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുണ്ടായിരുന്നു. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ കർമികത്വത്തിൽ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ഗജ പൂജക്ക് ശേഷമായിരുന്നു ആനയൂട്ട്. കുട്ടി കൊമ്പൻ വാര്യത്ത് ജയറാജിന് വടക്കുംനാഥ ക്ഷേത്രം മേൽശാന്തി കൊറ്റംപിള്ളി നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകിയാണ് ആനയൂട്ടിന് തുടക്കമായത്.

Ambiswami restaurant

Second Paragraph  Rugmini (working)

പുലര്‍ച്ചെ മഹാഗണപതി ഹോമത്തിന് ശേഷമായിരുന്നു ഗജ പൂജയും ആനയൂട്ടും. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ രാജൻ, മുൻ മന്ത്രി വി.എസ് സുനിൽകുമാർ, പി. ബാലചന്ദ്രൻ എം.എൽ.എ, കളക്ടർ ഹരിത വി കുമാർ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ ഷാജൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ വി. നന്ദകുമാർ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി മോഹൻദാസ്, കൗൺസിലർമാരായ എൻ. പ്രസാദ്, പൂർണിമ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ, വടക്കുംനാഥൻ ക്ഷേത്ര ക്ഷേമ സമിതി ഭാരവാഹികളായ ഹരിഹരൻ, പങ്കജാക്ഷൻ, ശശിധരൻ, അസി. കമ്മീഷണർ വി.കെ രാജു തുടങ്ങിയവരും പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ നിലനില്‍ക്കുന്നതിനാല്‍ ആനയൂട്ടിന് പൊതു ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പാപ്പാൻമാരടക്കം 50 പേർക്കായിരുന്നു പ്രവേശനം. ഔഷധമരുന്നുകൾ ചേർത്ത ചോറുരുള, തണ്ണിമത്തൻ, കരിമ്പ്, പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾ എന്നിവയാണ് ആനയൂട്ടിന് നൽകിയത്