Header 1 vadesheri (working)

ചാരുകേശി ‘ യുടെ ചാരുത പകർന്ന് ആനയടി ധനലക്ഷ്മിയുടെ സംഗീതാർച്ചന

Above Post Pazhidam (working)

ഗുരുവായൂർ : ചാരുകേശിയുടെ ചാരുതയിൽ , നളിന-കാന്തി ഉണർത്തിയ സതിർ .ചെമ്പൈ സംഗീതോത്സവത്തിൻ്റെ ആറാം ദിനത്തെ ഡോ.ആനയടി ധനലക്ഷ്മിയുടെ വിശേഷാൽ കച്ചേരി ആസ്വാദകർക്ക് ഹൃദ്യമായി .
ലാൽഗുഡി ജയരാമൻ രചിച്ച വർണ്ണം ചാരുകേശി രാഗത്തിൽ ആദിതാളത്തിൽ ആലപിച്ചാണ് കച്ചേരി തുടങ്ങിയത്.

First Paragraph Rugmini Regency (working)

തുടർന്ന് ത്യാഗരാജനാൽ വിരചിതമായ
മനവ്യാളകിം .. എന്ന കൃതി നളിനകാന്തി രാഗത്തിൽ ആദി താളത്തിൽ പാടി.
പിന്നീട് എന്നാളു എന്ന കൃതി ശുഭപന്തുവരാളി രാഗത്തിൽ ആലപിച്ചു.
തുടർന്ന് വിഘ്ന രാജ എന്ന കൃതിശ്രീരഞ്ചിനി രാഗത്തിൽ ആദിതാളത്തിൽ ആലപിച്ചു.

ഡോ.ആനയടി ധനലക്ഷ്മിക്ക്
.പദ്മാ കൃഷ്ണൻ (വയലിൻ) ,വൈപ്പിൻ സതീഷ് (മൃദംഗം),
മങ്ങാട് പ്രമോദ് (ഘടം), പറവൂർ ഗോപകുമാർ (മുഖർ ശംഖ് ) എന്നിവർ പക്കമേളമൊരുക്കി

Second Paragraph  Amabdi Hadicrafts (working)