ആനക്കോട്ടയുടെ വികസനത്തിനായി ഡി പി ആർ തയ്യാറാക്കുന്നു.

ഗുരുവായൂർ : ആനക്കോട്ടയുടെ സമഗ്ര വികസനത്തിനായി ( പുന്നത്തൂർ കോട്ട ഒഴികെ) വിശദമായ പദ്ധതി രേഖ ( ഡി പി ആർ) തയ്യാറാക്കുന്നു. ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനം. ഇതിനായി അനുയോജ്യമായ ഏജൻസിയെ കണ്ടെത്തുന്നതിന്ന് താൽപ്പര്യപത്രം ക്ഷണിക്കാനും ഭരണ സമിതി തീരുമാനിച്ചു. ചെയർമാൻ ഡോ: വി.കെ.വിജയൻ യോഗത്തിൽ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ അഡ്വ. കെ.വി.മോഹന കൃഷ്ണൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.

Astrologer