Post Header (woking) vadesheri

അനധികൃത മത്സ്യബന്ധനം നടത്തിയ 7 വള്ളങ്ങൾ പിടികൂടി

Above Post Pazhidam (working)

ചാവക്കാട്: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ചും ,പെയർ ട്രോളിംഗ് നടത്തിയതിനും,നിയമാനുസൃതം കളർ കോഡ് ഇല്ലാതെ മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന യാനങ്ങൾ ഫിഷറീസ്, കോസ്റ്റൽ പൊലീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥ സംയുക്ത സംഘം പിടികൂടി.

Arya bhavan inner

തൃശൂർ ജില്ലയിൽ കാര ദേശത്ത് വളവത്ത് വിട്ടിൽ കുഞ്ഞമ്പാടിയുടെ ഉടമസ്ഥതയിലുള്ള കിലുക്കം എന്ന മത്സ്യബന്ധന യാനം ചെറുമത്സ്യങ്ങൾ പിടിച്ചതിന്റെ പേരിൽ ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തത്. നിയമപരമായ അളവിൽ അല്ലാതെ കണ്ട (10സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള) ഏകദേശം 2000 കിലോ ചെറു ചാള ഇനത്തിൽപ്പെട്ട മത്സ്യമാണ് യാനത്തിലുണ്ടായിരുന്നത്.

Second Paragraph  Sarovaram(working)

നിയനുസൃതം കളർ കോഡ് ഇല്ലാതെ മത്സ്യബന്ധനം നടത്തിയ കനകൻ,സുരേഷ്ബാബു ,ബാദുഷ,സുദർശനൻ ,വിജേഷ് എന്നിവരുടെ വള്ളങ്ങളും പിടിച്ചെടുത്തു.തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്റുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ സി സീമയുടെയും മുനക്കകടവ് കോസ്റ്റൽ ഇൻസ്‌പെക്ടർ ഫർഷദിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായാണ് യാനങ്ങൾ പിടിച്ചെടുത്തത്. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് പിഴ സർക്കാരിലേക്ക് ഈടാക്കും.ഉപയോഗയോഗ്യമായ 9800 രൂപയുടെ മത്സ്യം ലേലംചെയ്ത് തുക ട്രഷറിയിൽ അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു.

Third paragraph Saravan bhavan

ചാവക്കാട് മത്സ്യ ഭവൻ എഫ് ഏയ് ഓ രേഷ്മാ ആർ നായർ മുനക്കക്കടവ് കോസ്റ്റൽ പൊലീസ് എസ്.ഐ മാരായ : ശിവദാസ് ,ജലീൽ,ജോബി സി.പി.ഒ ശരത്ത് ബാബു,സുധി , മറൈൻ എൻഫോഴ്‌സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് വിഭാഗം ഓഫീസർമാരായ . വി.എൻ. പ്രശാന്ത് കുമാർ, ഷിനിൽകുമാർ ഇ ആർ.,വി.എം. ഷൈബു,സീ റെസ്‌ക്യൂ ഗാർഡുമാരായ ഹുസൈൻ വടക്കനൊലി,വിജീഷ് എമ്മാട്,യാദവ് ടി എം,സുബീഷ് ടി എസ്,സ്രാങ് അഖിൻ,ഗാർഡ് അക്ഷയ് ,സുജിത്ത് കുമാർ,ഡ്രൈവർ അഷറഫ് എന്നിവരാണ് പ്രത്യേക പട്രോളിംഗ് ടീമിൽ ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ മിന്നൽ പരിശോധനകൾ തുടരുംമെന്ന് തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് പോത്തനൂരൻ അറിയിച്ചു

First Paragraph Jitesh panikar (working)