Above Pot

പ്രതിഷേധത്തെ തുടർന്ന് അനധികൃത മദ്യശാല അടച്ചു പൂട്ടി

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തെ ലോഡ്ജ് കെട്ടിടത്തിൽ മാസങ്ങളോളം ആയി ലൈസസൻസ് ഇല്ലാതെ പ്രവർത്തിച്ചു വരുന്ന അനധികൃത മദ്യശാല ഇൻകാസ് – മദ്യ നിരോധന സമിതി സംയുക്തമായി നടത്തിയ പ്രതിഷേധ സമരത്തെ തുടർന്ന് അടച്ചു പൂട്ടി.

First Paragraph  728-90

Second Paragraph (saravana bhavan


ഗുരുവായൂർ ഗാന്ധി പ്രതിമക്ക് മുന്നിൽ നിന്നും പുഷ്പാർച്ചനയോടെ തുടങ്ങിയ പ്രതിഷേധ മാർച്ച് അനധികൃത മദ്യശാല കെട്ടിടത്തിന് മുന്നിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന് പ്രതിഷേധ ധർണ മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരൻ ഉത്ഘാടനം ചെയ്തു. ഇൻകാസ് സംസ്ഥാന സെക്രട്ടറി സി. സാദിഖ് അലി അധ്യക്ഷത വഹിച്ചു. പുണ്യ നഗരമായ ഗുരുവായൂർ ക്ഷേത്ര നഗരി പൂർണ്ണമായും മദ്യവിമുകതമാക്കണം എന്ന് പ്രതിഷേധയോഗം അധികാരികളോട് ആവശ്യപെട്ടു.

തോമസ് ചിറമ്മൽ, നൗഷാദ് തെക്കുംപുറം,കെ.എ ഗോവിന്ദൻ,വി.കെ സൈദാലി, പി.ഐ ലാസർ മാസ്റ്റർ, എം. എസ്. എഫ് നിയോജക മണ്ഡലം സെക്രട്ടറി അഡ്വ.നാസിഫ് മുൻ നഗരസഭ ചെയർപേഴ്‌സൻ മേഴ്സി ജോയ് എന്നിവർ സംസാരിച്ചു.
നവാസ് തെക്കുംപുറം, ഈപ്പൻ കരിയാറ്റിൽ, ശുഹൈബ് കടപ്പുറം,
കെ.കെ ഹിറോഷ്, ഇ.കെ ജോസഫ്, ജോയ് തോമസ്, സി.ജെ ജോസ്,
ബാബു പി.ജെ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി