
ആന പാപ്പാനെ ആദരിച്ചു.

ഗുരുവായൂർ : ദേവസ്വം ആന കോട്ടയിൽ ആനകളെ കാണാനെത്തിയ സന്ദർശകർ മറന്നു വച്ച സ്വർണ്ണവും, പണവും, മൊബൈൽ ഫോണുകളുമടങ്ങിയ ബാഗ് സത്യസന്ധമായി മേലുദ്യോഗസ്ഥരെ ഏൽപ്പിച്ച് ബാഗിന്റെ ഉടമസ്ഥർക്ക് തന്നെ ലഭിക്കാൻ അവസരമൊരുക്കി സത്യസന്ധത കാണിച്ച ദേവസ്വം ആനപാപ്പാൻ കെ എം സുബീഷിനെ ആനപ്രേമി സംഘം കൂട്ടായ്മയായ കൂട്ടുകൊമ്പന്മാർ എന്ന സംഘടനയുടെ പ്രവർത്തകർ ഗുരുവായൂർ മഞ്ജുളാലിനു മുന്നിൽ വച്ച് ആദരിച്ചു.
സുബീഷിനെ പൊന്നാട ചാർത്തി ഉപഹാരം നൽകി.

കെ പി ഉദയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു,എലിഫന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീജിത് വെളപ്പായ പൊന്നാട ചാർത്തി, സംഘടനയിലെ അംഗങ്ങളുടെ മക്കളിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥിയേയും സമ്മാനം നൽകി അനുമോദിച്ചു. കൂട്ടു കൊമ്പന്മാരുടെ ഭാരവാഹികളായ സുജിത് തിരിയാട്ട്, ഗരത് വി ടി , ജിഷ്ണു പി എസ് എന്നിവർ സംസാരിച്ചു.