Post Header (woking) vadesheri

തൃശൂരിൽ അമൃതം കർക്കിടം ഭക്ഷ്യമേള തുടങ്ങി

Above Post Pazhidam (working)

തൃശൂർ : തൃശൂർ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അമൃതം കർക്കിടം ആരോഗ്യ ഭക്ഷ്യമേള ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. അയ്യന്തോൾ സിവിൽ സ്റ്റേഷൻ അങ്കണം, ചെമ്പൂക്കാവ് അഗ്രോ ഹൈപ്പർ ബസാർ, മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് കാന്റീൻ, ജില്ലയിലെ 50 ഓളം ഗ്രാമപഞ്ചായത്ത്/നഗരസഭ സിഡിഎസ്സുകൾ എന്നിവിടങ്ങളിലായി ജൂലൈ 24 വരെ രാവിലെ 11 മണി മുതൽ വൈകീട്ട് 7 മണി വരെയാണ് മേള. വിവിധ തരം ഔഷധ കഞ്ഞികളും പത്തിലകറികളും കർക്കിട വിഭവങ്ങളും മേളയിൽ ലഭ്യമാണ്. പാഴ്‌സൽ കൊണ്ടുപോകുന്നതിനുളള സൗകര്യമുണ്ട്. ഫോൺ : 0487-2362517.

Ambiswami restaurant

buy and sell new