
അമൃത് പാളിയതിനെ തുടർന്നുള്ള വെള്ളക്കെട്ട് ,കോൺഗ്രസ് സായാഹ്ന ധർണ നടത്തി.

ഗുരുവായൂർ : അമൃത് പദ്ധതി പാളിയതിനെ തുടർന്ന് മഴ പെയ്താൽ വെള്ളക്കെട്ടിൽ മുങ്ങുന്ന ക്ഷേത്ര നഗരി , ഒരിക്കലും പണി തീരാത്ത നഗരമാക്കി അടിസ്ഥാന സൗകര്യങ്ങൾ മറന്ന് ഇല്ലാത്ത മേനി നടിച്ച് മുന്നോട്ട് പോകുന്ന ദുർഭരണത്തിനെതിരെ കോൺഗ്രസ് പ്രതിഷേധ സായാഹ്ന ധർണ നടത്തി
ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ നഗരസഭ പരിസരത്ത് നടത്തി ധർണ ഡി.സി.സി.പ്രസിഡണ്ടു് ജോസ് വള്ളൂർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ടു് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷനായി .

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടു് സി.എ.ഗോപപ്രതാപൻ, ഡി.സി.സി സെക്രട്ടറി അഡ്വ.ടി.എസ് അജിത്ത്, നഗരസഭ പ്രതിപക്ഷ ഉപനേതാവ്: കെ.പി.എ.റഷീദ്, കൗൺസിലർ.സി.എസ്.സൂരജ്, പി.ഐ. ലാസർ മാസ്റ്റർ, ബാലൻ വാറണാട്ട്, ശശി വാറണാട്ട്, ശിവൻ പാലിയത്ത്, വി.കെ.സുജിത്ത്, നിഖിൽ.ജി. കൃഷ്ണൻ, സ്റ്റീഫൻ ജോസ്, ഏ.കെ.ഷൈമൽ, സി.സാദിക്കലി,പി.കെ.ജോർജ്, വി.എ.സുബൈർ, വി.എസ്.നവനീത്, രഞ്ജിത്ത് പാലിയത്ത്, പോളി ഫ്രാൻസീസ്, സി.ജെ. റെയ്മണ്ട്, സുജിത്ത് നെന്മിനി, കെ.യു. മുഷ്താഖ്, ആനന്ദ് രാമക്യഷ്ണൻ, എൽ.ബി.എസ്. ശശിധരൻ, ജോയൽ കാരക്കാട്, പ്രിയരാജേന്ദ്രൻ, സുഷ ബാബു,എന്നിവർ സംസാരിച്ചു.
