Post Header (woking) vadesheri

കുന്നംകുളം സ്വദേശികളായ അമ്മയും മകളും ചങ്ങരംകുളത്ത് കായലില്‍ മുങ്ങി മരിച്ചു.

Above Post Pazhidam (working)

കുന്നംകുളം : കാണിപ്പയ്യൂര്‍ സ്വദേശികളായ അമ്മയും മകളും ചങ്ങരംകുളത്ത് കായലില്‍ മുങ്ങി മരിച്ചു. പള്ളിക്കര തെക്കുമുറിയില്‍ ഒതളൂര്‍ ബണ്ടിന് സമീപത്ത് വെമ്പുഴ പാടത്ത് കുളിക്കാനിറങ്ങിയ കാണിപ്പയ്യൂര്‍ അമ്പലത്തിങ്കല്‍ വീട്ടില്‍ ബാബുരാജിന്റെ ഭാര്യ ഷൈനി 42, മകള്‍ ആശ്ചര്യ13 എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം.

Ambiswami restaurant

ഒതളൂര്‍ മേലെപുരക്കല്‍ കൃഷ്ണന്‍ കുട്ടിയുടെ മകളാണ് ഷൈനി. ഓണത്തിന് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. വീടിന് സമീപത്തെ ഒതളൂര്‍ പാടത്തെ കായലില്‍ കുളിക്കുന്നതിനിടെ ഷൈനിയും ഇളയ മകളായ ആശ്ചര്യയും അപകടത്തിൽ പെട്ടത്. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷൈനിയും മുങ്ങി താണു . ഇരുവരും താഴുന്നത് കണ്ട മൂത്തമകളാണ് ബാബുരാജിനെ വിവരമറിയിക്കുന്നത്. ബാബുരാജ് സമീപത്തുണ്ടായിരുന്ന നാട്ടുകാരെ വിവരം അറിയിച്ചു നാട്ടുകാരാണ് ഇരുവരെയും കരക്ക് കയറ്റിയത് ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Second Paragraph  Rugmini (working)

കുന്നംകുളം ബഥനി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ആശ്ചര്യ. ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Third paragraph