Above Pot

തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിൽ വെച്ച് മകളെ പിച്ചി ചീന്തിയ കാപാലികത സമാനതകളില്ലാത്ത ക്രൂരത : അഡ്വ.നിവേദിത സുബ്രഹ്മണ്യൻ

ഗുരുവായൂർ: മലപ്പുറം ജില്ലയിൽ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടിയെ തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിൽ വെച്ച് പിച്ചി ചീന്തിയ കാപാലികത സമാനതകൾ ഇല്ലാത്ത ക്രൂരതയെന്നും ഇത്തരം വിഷയങ്ങളിൽ ശക്തമായി പ്രതിരോധിക്കാൻ സ്ത്രീ പക്ഷ കൂട്ടായ്മകൾ വർധിപ്പിക്കുക എന്നതിൽ കൂടുതൽ ശ്രദ്ധചെലുത്തുമെന്നും മഹിള മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ.നിവേദിത സുബ്രഹ്മണ്യൻ പറഞ്ഞു.

First Paragraph  728-90

Second Paragraph (saravana bhavan

ഇത്തരം കൊടുംക്രിമിനലുകൾ പുറം ലോകം കാണാതിരിക്കാൻ നിയമ സംവിധാനവും ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതാണ് എന്നും കേരളത്തിലെ പ്രധാന നവോത്ഥാന സ്ത്രീ പക്ഷ സംഘടനകളുടെ വക്താക്കൾ ഇത്തരം വലിയ കുറ്റകൃത്യങ്ങൾക്ക് എതിരെ പ്രതികരിക്കാത്ത രാഷ്ട്രീയ ഭിക്ഷാംദേഹികളായി തീർന്നിരിക്കുന്നു.അതിനാൽ തന്നെ സ്ത്രീ സംരക്ഷണം ഉറപ്പാക്കുവാൻ കൂടുതൽ ശ്രമങ്ങൾ പൊതു ജന പങ്കാളിത്വത്തോടെ ശക്തമാക്കുമെന്നും അഡ്വ നിവേദിത പറഞ്ഞു

മലപ്പുറം അരീക്കോട് കാവനൂരിൽ കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന്റെ വാതിൽ ചവിട്ടിത്തുറന്നാണ് മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാ ബ് അകത്ത് പ്രവേശിച്ചത്. തുടർന്ന് തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മകളെ പീഡിപ്പിക്കുകയായിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ബാധിച്ച് തളർന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകളാണ്. പ്രാഥമിക കൃത്യങ്ങൾക്കു പോലും കട്ടിലിൽ നിന്ന് ഇറങ്ങാൻ കഴിയാത്ത അമ്മയെ പരിചരിക്കുന്നതും മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഈ മകളാണ്.

തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളർന്നു കിടക്കുന്ന അമ്മയ്ക്ക് നിസഹായയായി കരയാനേ കഴിഞ്ഞൊള്ളു. പുറത്തു പറഞ്ഞാൽ യുവതിയെ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. അയൽക്കാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പ് ഇവർ പീഡനത്തിരയായിരുന്നു. അന്ന് ഭയം കാരണം പരാതി നൽകിയിരുന്നില്ല. പൊലീസ് കേസെടുത്തതോടെ പിന്നാലെ അയൽക്കാരെ വിളിച്ച് സാക്ഷി പറഞ്ഞാൽ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു