
കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം സംസ്കരിക്കുന്നത് മകനും കുടുംബവും ചേര്‍ന്ന് തടഞ്ഞു

ആലപ്പുഴ : കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം സംസ്കരിക്കുന്നത് മകനും കുടുംബവും ചേര്‍ന്ന് തടഞ്ഞു. ചേര്‍ത്തലക്കടുത്ത് പള്ളിപ്പറം വടക്കുംകരയിലാണ് സംഭവം. വടക്കുംകര പുത്തന്‍പുരക്കല്‍ വിരമിച്ച അധ്യാപികയായ ശിവാനി(84) യാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു കോമ്ബൗണ്ടില്‍ തന്നെയുള്ള രണ്ട് വീടുളിലാണ് ഇവരുടെ മകനും മകളും താമസിക്കുന്നത്.

കുടുംബവഴക്കിനെത്തുടര്‍ന്ന് അമ്മ മകളോടൊപ്പമാണ് താമസിച്ചിരുന്നത്. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം വീട്ടില്‍ സംസ്കരിക്കാന്‍ അനുവദിക്കാതെ മകന്‍ ഗെയ്റ്റ് താഴിട്ട് പൂട്ടുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞു പഞ്ചായത്ത് പ്രസിഡന്‍്റും, മുന്‍ പ്രസിഡന്‍്റും അംഗങ്ങളും, നാട്ടുകാരും പൊലീസുമെത്തി അനുനയ ശ്രമം നടത്തിയെങ്കിലും മകനും കുടുംബവും വഴങ്ങാന്‍ തയ്യാറായില്ല.

ഒടുവില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പൊലീസിന്‍്റെ സാന്നിധ്യത്തില്‍ നാട്ടുകാര്‍ ഗെയ്റ്റ് ബലമായി തുറന്ന് അകത്ത് പ്രവേശിച്ചു. തുടര്‍ന്ന് മകളുടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് ചേര്‍ത്തല പൊലീസ് അറിയിച്ചു.

