അമ്മയിലെ ചക്കളാത്തി പോരാട്ടത്തിന് താൽക്കാലിക വെടി നിറുത്തൽ
കൊച്ചി: ‘അമ്മ എന്ന സംഘടനയിലെ ചാക്കളാത്തി പോരാട്ടത്തിന് താൽക്കാലിക വെടി നിരുത്തൽ . ഇന്ന് നടന്ന എക്സിക്യൂട്ടിവ് യോഗത്തിലാണ് വെടി നിറുത്തലിന് ധാരണയായത് . ദിലീപിന്റെ രാജി അമ്മ ചോദിച്ചുവാങ്ങിയെന്നും രാജി സ്വീകരിച്ചുവെന്നും പ്രസിഡന്റ് മോഹന്‍ലാല്‍ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം നടത്തിയ വാർത്ത സമ്മേളനത്തതിൽ അറിയിച്ചു . അമ്മ വിട്ടുപോയവര്‍ തിരിച്ചുവരണമെങ്കില്‍ അപേക്ഷ നല്‍കണം. മൂന്നു നടിമാര്‍ അമ്മയ്ക്കുള്ളില്‍ നിന്ന് സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തി. സിദ്ദിഖും ജഗദീഷും തമ്മില്‍ ഭിന്നതയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ആരോപണങ്ങള്‍ എല്ലാം തന്നെ വ്യക്തിപരമായി ലക്ഷ്യം വയ്ക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. അതില്‍ തനിക്ക് വലിയ അതൃപ്തിയുണ്ട്. മോഹന്‍ലാല്‍ ആണ് ഈ പ്രശ്‌നങ്ങളുടെ എല്ലാം പിന്നില്‍ എന്ന ധ്വനിയാണ് വരുന്നത്. താന്‍ ഇതിലൊന്നും ഉള്‍പ്പെട്ടിട്ടില്ല. ഒരുതരത്തിലും ബന്ധമില്ലാത്തയാളുകള്‍ വരെ ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്ന് തന്നെ വ്യക്തിപരമായി ആക്രമിക്കുന്നു. നടികളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ഇന്റേണല്‍ ബോഡി ആവശ്യമാണെങ്കില്‍ രൂപീകരിക്കും.
അലന്‍സിയറുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അദ്ദേഹത്തോട് വിശദീകരണം തേടും. അടുത്ത എക്‌സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമുണ്ടാകും. അമ്മയുടെ അംഗമല്ലെങ്കിലും അവര്‍ പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കാം. നടി-നടന്മാരുടെ സംഘടനയാണിത്. മൂന്നു നടിമാര്‍ ഉന്നയിച്ച പ്രശ്‌നത്തിന് എന്തു നടപടി സ്വീകരിച്ചുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ‘മൂന്നു നടിമാര്‍’ എന്ന് തനിക്ക് മറുപടി നല്‍കേണ്ടിവന്നത്.
നടിമാര്‍ മാപ്പുപറയേണ്ട കാര്യമില്ല. ആക്രമിക്കപ്പെട്ട നടി മാപ്പുപറയണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ട്രഷറര്‍ ജഗദീഷ് പ്രതികരിച്ചു. മോഹന്‍ലാലിനൊപ്പം ജഗദീഷ് സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ് എന്നിവരാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
കെ.പി.എ.സി ലളിതയ്ക്ക് അവരുടെ നിലപാട് അറിയിക്കാന്‍ അവകാശമുണ്ട്. അമ്മയിലെ ഒരു അംഗമാണ് അവരും. താന്‍ വിളിച്ചിട്ടാണ് അവര്‍ മാധ്യമങ്ങളെ കാണാന്‍ പറയാന്‍ വന്നത്. പ്രസ് റിലീസ് മോഹന്‍ലാലിന്റെ അനുമതിയോടെയാണ് താന്‍ പുറത്തുവിട്ടത്. എന്നാല്‍ പ്രസ് കോണ്‍ഫറന്‍സ് നടത്തുന്ന കാര്യം സിദ്ദിഖ് മോഹലാലിനോട് ചോദിച്ച് അനുവാദം വാങ്ങിയിരുന്നു. ഔദ്യോഗിക വക്താവ് പോലെയുള്ള വിഷയങ്ങള്‍ ഇനി സംഘടനയില്‍ ഉണ്ടാകാതിരിക്കട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അമ്മയുടെ ഗ്രൂപ്പില്‍ നിന്ന് വാട്‌സ്ആപ്പ് സന്ദേശം പുറത്തുപോയത് വളരെ മോശമായ കാര്യമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അത് കണ്ടുപിടിക്കാനുള്ള സംവിധാനം ഇന്നുണ്ട്. ഇത്തരം സന്ദേശങ്ങള്‍ വാട്‌സ്ആപ്പില്‍ അയക്കാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കാം. അതില്‍ കൂടുതല്‍ എന്തുചെയ്യാനാണ്. വ്യക്തിപരമായും സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിലും അക്കാര്യം തനിക്ക് ബുദ്ധിമുട്ടുണ്ടായിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ പല പ്രശ്‌നങ്ങളുമുണ്ടാകും. അത് വോയിസ് ക്ലിപ്പിലൂടെ പുറത്തുവരും. തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ജഗദീഷ് പറഞ്ഞു.
അമ്മയ്ക്കുള്ളില്‍ നിന്ന് അമ്മയുടെ രക്തമൂറ്റിക്കുടിക്കുന്ന സംഘടനയായി ഡബ്ല്യൂസിസി മാറുകയാണെന്ന് ബാബുരാജ് പറഞ്ഞു. ദിലീപിന്റെ രാജി ചോദിച്ചുവാങ്ങിയതാണ്. ചോദിച്ചിട്ടു തന്നില്ലെങ്കില്‍ പുറത്താക്കും. നിങ്ങള്‍ ധൈര്യമായി എഴുതിക്കോ ‘ദിലീപിനെ അമ്മ പുറത്താക്കി’ എന്നും മോഹന്‍ലാല്‍
ഡബ്ല്യുസിസിക്ക് ഗൂഢലക്ഷ്യമുണ്ടെന്ന തനിക്ക് വ്യക്തിപരമായി സംശയമുണ്ട്. അത് ഇന്നും ഉന്നയിക്കുന്നു. ആക്രമിക്കപ്പെട്ട നടിക്കു വേണ്ടിയാണ് ഡബ്ല്യൂസിസി പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നതെങ്കില്‍ എന്തുകൊണ്ട് അലന്‍സിയര്‍ക്കെതിരെ പരാതിപ്പെട്ട നടിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. അമ്മയുടെ അഭിപ്രായമല്ല താന്‍ പറഞ്ഞതെന്നും സിദ്ദിഖ് അടിവരയിട്ടു .
ഡബ്ല്യൂസിസി ഉന്നയിക്കുന്ന ചില വിഷയങ്ങള്‍ അമ്മ പരിഗണിക്കുന്നു എന്നതിന്റെ തെളിവാണ് ദിലീപിന്റെ രാജി ചോദിച്ചുവാങ്ങിയത് . എന്നാല്‍ അവര്‍ സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതിലെ അമര്‍ഷമാണ് സിദ്ദിഖിന്റെ പ്രതികരണമെന്ന് ജഗദീഷ് പറഞ്ഞു.
അമ്മ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഒന്നും കണ്ടില്ലെന്ന് നടിച്ചിട്ട് നാലു നടിമാര്‍ രാജിവച്ചതാണ് വലുതാണെന്ന് പ്രചരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അവര്‍ മറ്റിടങ്ങളില്‍ പോയിരുന്ന് അമ്മയെ ‘എഎംഎംഎ’ എന്ന് വിളിക്കുന്നത് ശരിയായില്ല. -മോഹന്‍ലാല്‍ അമര്‍ഷം പ്രകടിപ്പിച്ചു