ആഴക്കടൽ മത്സ്യബന്ധനം, ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ ന്യൂയോര്ക്കി ല്‍ വച്ച് കണ്ടിരുന്നതായി അമേരിക്കന്‍ കമ്പനി
തിരുവനന്തപുരം: ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ ന്യൂയോര്ക്കി ല്‍ വച്ച് കണ്ടിരുന്നതായി അമേരിക്കന്‍ കമ്പനി ഇഎംസിസിയുടെ വൈസ് പ്രസിഡന്റ്സ ജോസ്. ആഴക്കടൽ മത്സ്യബന്ധനത്തിനായുള്ള പദ്ധതിയെക്കുറിച്ച് ന്യൂയോര്ക്കികല്‍ വച്ച് പ്രാഥമികമായി സംസാരിച്ചെന്നാണ് ജോസ് പറയുന്നത്. എന്നാല്‍ ഔദ്യോഗിക കൂടിക്കാഴ്ചയോ വിശദ ചര്ച്ചുയോ നടന്നിട്ടില്ലെന്നും നാട്ടില്‍ വച്ച് സംസാരിക്കാമെന്നാണ് മന്ത്രി പറഞ്ഞതെന്നും ജോസ് വിശദീകരിച്ചു. പദ്ധതി പ്രയോജനമുള്ളതെങ്കില്‍ നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞതായി ജോസ് പറഞ്ഞു .
കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി.ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും 5,000 കോടിയുടെ കരാറുണ്ടാക്കിയെന്നും ആരോപിച്ചു വെള്ളിയാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരുന്നു.കേരള തീരത്ത് മത്സ്യബന്ധനത്തിന് വന്‍കിട അമേരിക്കന്‍ കുത്തക കമ്പനിക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സര്‍ക്കാരും ഇ.എം.സി.സി ഇന്റര്‍നാഷണലും തമ്മില്‍ കഴിഞ്ഞയാഴ്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും മത്സ്യബന്ധനം നടത്തും.സ്പ്രീംഗ്‌ളര്‍, ഇ- മൊബിലിറ്റി അഴിമതികളേക്കാള്‍ ഗുരുതരമായ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കരാര്‍ ഒപ്പിടും മുമ്പ് എല്‍.ഡി.എഫിലോ മന്ത്രിസഭയിലേ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തിട്ടില്ല. വന്‍കിട കുത്തക കമ്പനികളുമായി വലിയ ഗൂഡാലോചനയാണ് നടത്തിയത്. ഈ ഗൂഡാലോചനയ്ക്ക് നേതൃത്വം കൊടുക്കുന്നത് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ്. 2018ല്‍ ന്യൂയോര്‍ക്കില്‍ ഇ.എം.സി.സി. പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ നടപടിയാണ് കഴിഞ്ഞയാഴ്ച ഒപ്പിട്ട കരാര്‍.
പദ്ധതി തയ്യാറാക്കുന്നതിനായി 2019ല്‍ മത്സ്യനയത്തില്‍ ആരോടും ആലോചിക്കാകെ മാറ്റം വരുത്തി. പുതിയ മത്സ്യനയം പ്രകാരമാണ് ഇത്തരം ഒരു ധാരണാപത്രം ഒപ്പിട്ടതെന്നാണ് ഇ.എം.സി.സി. വ്യവസായ മന്ത്രി ഇ.പി. ജയരാജന് അയച്ച കത്തില്‍ വ്യക്തമാക്കുന്നത്. കരാറിന് മുമ്പ് ആഗോള ടെണ്ടര്‍ വിളിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ ആഴക്കടൽ മത്സ്യബന്ധനത്തിനായി അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ചര്ച്ച നടത്തിയിട്ടില്ലെന്നാണ് മന്ത്രി മേഴ്സിിക്കുട്ടിയമ്മ പറഞ്ഞത്. ഒരു കമ്പനി പ്രതിനിധിയുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ല. 5000 കോടിയുടെ പദ്ധതിയുടെ ഒരുഫയലും മുന്നിലെത്തിയിട്ടില്ല. കെഎസ്ഐഎന്സി0 എംഡിയാണ് ധാരണാപത്രം ഒപ്പിട്ടത്. കപ്പലുണ്ടാക്കി കൊടുക്കാന്‍ ധാരണാപത്രം ഒപ്പിടാന്‍ എംഡിക്ക് ആവില്ല. വിദേശ ട്രോളറുകളെ കേരള തീരത്ത് മീന്പികടുത്തത്തിന് അനുവദിക്കില്ല. അതാണ് സര്ക്കാ രിന്റെത നയം, അക്കാര്യത്തില്‍ ആര്ക്കും സംശയം വേണ്ടെന്നും മന്ത്രി പറഞ്ഞു.