Post Header (woking) vadesheri

ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

Above Post Pazhidam (working)

 കുന്നംകുളം :  കാണിപ്പയ്യൂരിൽ ആംബുലൻസും, കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കാണിപ്പയ്യൂർ കുരിശുപള്ളിയ്ക്ക് സമീപമാണ് അപകടം. പരിക്കേറ്റവരെ കുന്നംകുളത്തെയും, തൃശ്ശൂരിലെയും സ്വകാര്യാശുപത്രികളിൽ പ്രവേശിപ്പിച്ചു. കിന്റർ ഹോസ്പിറ്റൽസിന്റെ ആംബുലൻസാണ് അപകടത്തിൽപെട്ടത്.

Ambiswami restaurant

റോങ് സൈഡ് കയറിവന്ന കാറുമായി ആംബുലൻസ് കൂട്ടി ഇടിക്കുകയായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന രോഗി
കുഞ്ഞിരാമൻ (89), കാർ യാത്രിക കൂനംമൂച്ചി സ്വദേശി പുഷ്പ എന്നിവർ മരണപ്പെട്ടു. പുഷ്പക്കൊപ്പം കാറിലുണ്ടായിരുന്ന ഭർത്താവ് ആന്റോക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. എറണാകുളത്തെ ആശുപത്രിയിൽ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞിരാമനെ ഡിസ്ചാർജ് ചെയ്ത് കണ്ണൂരിലേക്ക് കൊണ്ടുവരവേയാണ് ആംബുലൻസ് അപകടത്തിൽ പെടുന്നത്.

സംഭവത്തെ തുടർന്ന് കാറിലെ ഡീഡൽ ടാങ്ക് തകർന്ന് ഡീസൽ റോഡിൽ പരന്നു. ആംബുലൻസിൽ നിന്ന് ഓക്‌സിജനും ചോർന്നു. സ്ഥലത്ത് ഫയർഫോഴ്സും, പോലീസും സ്ഥലത്തെത്തി. വാഹനഗതാഗതം തടസ്സപ്പെട്ടു.

Second Paragraph  Rugmini (working)