

തൃശൂർ : അമല ആയുർവേദാശുപത്രിയിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി. അമല ആയുർവേദാശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ സി എം ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് അസ്ഥി സാന്ദ്രത നിർണ്ണയിക്കുന്നതിനുള്ള വിലയേറിയ ബോൺ മിനറൽ ഡെൻസിറ്റി (ബിഎംഡി) ടെസ്റ്റ് സൗജന്യമായിരുന്നു. ക്യാമ്പിൽ നൂറോളം രോഗികൾ പങ്കെടുത്തു. ഡോ. സി. ഓസ്റ്റിൻ, ഡോ. രോഹിത് എന്നിവർ പ്രസംഗിച്ചു.
