

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച പള്‍മനോളജി & റെസ്പിരേറ്ററി ബ്ലോക്കിന്‍റെ ഉദ്ഘാടനം എം.പി. കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. അമേരിക്കയിലെ മേരിലാന്‍റ് യൂണിവേഴ്സിറ്റി പള്‍മനോളജി മേധാവി ഡോ.അഷുതോഷ് സച്ചിനേവ മുഖ്യാതിഥിയായിരുന്നു.

അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, പള്‍മനോളജി മേധാവി ഡോ.റെന്നീസ് ഡേവിസ്, റെസ്പിരേറ്ററി വിഭാഗം മേധാവി ഡോ.ഡേവിസ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. മേരിലാന്‍റ് യൂണിവേഴ്സിറ്റിയും അമലയും പള്‍മനോളജി ചികിത്സയിലും ഗവേഷണത്തിലും പരസ്പരം സഹകരിക്കാന്‍ ധാരണയിലെത്തി.
