

തൃശൂർ: അമല ആശുപത്രിയിൽ പുതിയ ജനറൽ നഴ്സിംഗ് ബാച്ചിന്റെ
വിദ്യാരംഭ ചടങ്ങുകളുടെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി.എം. ഐ നിർവഹിച്ചു.

അക്കാദമിക് കോഡിനേറ്റർ ഫാ.ആന്റണി മണ്ണുമേല്‍, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മിനി, ഗ്ലോറിയ ബാബു എന്നിവർ പ്രസംഗിച്ചു. 40 വിദ്യാർത്ഥികളുടെ ബാച്ചാണ് ആരംഭിച്ചത്

