

തൃശൂർ : അമല മെഡിക്കൽ കോളേജിൽ നടന്നു വരുന്ന മെഡ്‌എക്സ് കാണാൻ വിവിധ സ്ഥലങ്ങളിൽ നിന്നും പൊതുജനങ്ങൾകുടുംബ സമേതം എത്തി തുടങ്ങി.


മനുഷ്യ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കൈകൊണ്ടു തൊട്ടറിയാൻ പറ്റുന്ന തരത്തിലാണ് അനാട്ടമി വിഭാഗം ഒരുക്കിയിട്ടുള്ളത് .

ക്രൈം സീനുകളും കത്തിക്കരിഞ്ഞ കാറും പോലീസ് കേസുകളും, കോടതി മുറിയും
പ്രതീകാത്മകമായി തന്മയത്തത്തോടെ ഒരുക്കിയിരിക്കുന്ന ഫോറൻസിക് വിഭാഗവും, ലോകത്തിലെ തന്നെ അപൂർവം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ നിരവധി ചിത്രങ്ങളടങ്ങിയ സ്റ്റാളുകളും കാണികളിൽ കൗതുകമുണർത്തി. പ്രദർശനം 26 നു അവസാനിക്കും
