

ചാവക്കാട്: തിരുവത്ര അല്‍റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ് റിപ്പബ്ലിക് ദിനത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡിലെ ട്രസ്റ്റ് ഹാളില്‍ ജനുവരി 26 ന് രാവിലെ ഒമ്പത് മുതല്‍ മൂന്ന് മണിവരെ നടന്ന ക്യാമ്പ് വൈസ് പ്രസിഡന്റ്എം.എ.മൊയ്തീൻഷയുടെ അദ്ധ്യക്ഷതയിൽ എന്‍.കെ അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ സി.കെ.രാധാക്രഷ്ണൻ,ഫൗണ്ടർ മെമ്പർ ഇ.പി. സുലൈമാൻ ഹാജി, ഡോ.നേഹമുഹമ്മദ്,രാജീവ്.കെ.ആർ,ജോൺസൺ ചീരൻ എന്നിവർ ആശംസകൾ നേർന്നു. ഡോ.അബ്ദുൾ ലെത്തീഫ് ഹൈത്തമി പ്രാർത്ഥനയും നടത്തി. ട്രസ്റ്റ് അംഗം ടി.എ കോയ സ്വാഗതവും ട്രസ്റ്റ് ചീഫ് കോർഡിനേറ്റർ ടി.എം.മൊയ്തീൻ ഷ നന്ദിയും രേഖപ്പെടുത്തി. മദർ ആശുപത്രിയുമായി സഹകരിച്ച് നടന്ന ക്യാമ്പില്‍ ഇരുന്നോറോളം പേർ പങ്കെടുത്തു. ആദ്യം രജിസ്റ്റര്‍ ചെയ്ത നൂറിൽപരം പേർക്ക് സൗജന്യമായി വൃക്കരോഗ പരിശോധനയും നടത്തി.

ഓർത്തോ ഡോ. ആൻറണി കണ്ണംപിള്ളി, ജനറൽ സർജൻ ഡോ. എമിൽ ജോസഫ്, ഫിസിഷ്യൻ ഡോ.നേഹ മുഹമ്മദ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു ,സൗജന്യ ഡയറ്റ് കൗണ്‍സിലിംങ്ങ്, പ്രമേഹ പരിശോധന, രക്തസമ്മര്‍ദ്ദം, ഓക്‌സിജന്‍ അളവ് എന്നീ പരിശോധനകളും ഉണ്ടായിരുന്നു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് തുടര്‍ചികിത്സ ആവശ്യമുണ്ടെങ്കില്‍ മദര്‍ ആശുപത്രിയില്‍ ഫയല്‍ ഓപ്പണ്‍ ചെയ്യല്‍ സൗജന്യമായും തുടര്‍ ചികിത്സക്ക് പ്രത്യേക ഇളവുകളും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ക്യാമ്പിന് ട്രസ്റ്റ് അംഗങ്ങളായ സി.കെ.മുഹ്സിൻ, കെ.കെ.മുഹമ്മദ്, സബ് കമ്മിറ്റി അംഗങ്ങളായ അബൂബക്കർ ഹാജി, സഫർ ഖാൻ, ടി.കെ.കോയ, നാസർ പി.എം, ടി.കെ.ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.