മുണ്ട്രക്കോട് ചന്ദ്രന്റെ ”ആകാശത്തിലേയ്ക്കുള്ള വഴി” എന്ന പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച 4 ന്
ഗുരുവായൂര്‍: ലോക് ഡൗണിന്റെ വിരസതയെ തുടർന്ന് പുസ്തക രചനയിലേക്ക് തിരിഞ്ഞ മുൻ പ്രവാസികൂടിയായ മുണ്ട്രക്കോട് ചന്ദ്രന്റെ ”ആകാശത്തിലേയ്ക്കുള്ള വഴി” എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മവും, സമാദരണ സദസ്സും വെള്ളിയാഴ്ച്ച . . വൈകീട്ട് നാലുമണിയ്ക്ക് നഗരസഭ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. രാജന്‍, നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസിനു ആദ്യ പ്രതി നല്‍കി പുസ്തകം പ്രകാശനം ചെയ്യു മെന്ന് ഗുരുവായൂര്‍ സാംസ്‌ക്കാരിക വേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .
വേദി പ്രസിഡണ്ട് സി.ഡി. ജോണ്‍സണ്‍ അദ്ധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങില്‍, പ്രശസ്ത സാഹിത്യകാരനായ രാധാകൃഷ്ണന്‍ കാക്കശ്ശേരി മാസ്റ്റര്‍ സദസ്സിന് പുസ്തകം പരിചയപ്പെടുത്തും. ചടങ്ങില്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച നടനായി തിരഞ്ഞെടുത്ത ശിവജി ഗുരുവായൂര്‍, ഓട്ടന്‍ തുള്ളല്‍ കലാരന്‍ മണലൂര്‍ ഗോപിനാഥ്, ഫോക് ലോര്‍ ഡയറക്ടറും, അബുദാബി മലയാളി സമാജം കലാവിഭാഗം മുന്‍ സെക്രട്ടറിയുമായ അബ്ദുട്ടി കൈതമുക്ക്, മാധ്യമ പ്രവര്‍ത്തകരായ കെ.വി. സുബൈര്‍, ആര്‍. ജയകുമാര്‍ എന്നിവരെ ആദരിയ്ക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സി.ഡി. ജോണ്‍സണ്‍, എന്‍.എസ്. സഹദേവന്‍, കെ.ബി. ഷൈജു, വത്സന്‍ കളത്തില്‍, അഭിലാഷ് വി. ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു..