Header 1 vadesheri (working)

കൌണ്ടർ സൈൻ, എയ്ഡഡ് മേഖല യിലുള്ളവരുടെ ധർണ

Above Post Pazhidam (working)

ചാവക്കാട്  : കേരളത്തിലെ എയ്ഡഡ് സ്കൂൾ, കോളേജ് ജീവനക്കാരുടെ ഒക്ടോബർ മുതലുള്ള ശമ്പള ബില്ലുകൾ കൗണ്ടർ സൈൻ ചെയ്ത് ട്രഷറിയിൽ സമർപ്പിക്കണമെന്ന ധനവകുപ്പിൻ്റെ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷനും കേരള പ്രൈമറി ഹെഡ്മാസ്റ്റഴ്സ് അസോസിയേഷന്റെയും സംയുക്ത ആ ഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സബ് ജില്ലാ ആസ്ഥാനങ്ങളിൽ ബുധനാഴ്ച രാവിലെ 10.30 മുതൽ ധർണ നടത്തുന്നു.

First Paragraph Rugmini Regency (working)

ഇതിന്ടെ ഭാഗമായി ചാവക്കാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടക്കുന്ന ധർണ കേരള പ്രൈമറി ഹെഡ്മാസ്റ്റർസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റോബിൻ സി ജെ ഉൽഘടനം ചെയ്യും. ചടങ്ങിൽ കേരള എയ്ഡ്ഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എൻ വി മധു അധ്യക്ഷത വഹിക്കും.

ധർണ്ണയിൽ ചാവക്കാട് ഉപജില്ലയിലെ പ്രധാന അദ്ധ്യാപകരും, അനദ്ധ്യാപക ജീവനക്കാരും അസോസിയേഷൻ ജില്ലാ സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കും

Second Paragraph  Amabdi Hadicrafts (working)